Vocational Courses : ടൂറിസം വകുപ്പിന് കീഴിലുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകൾ; ദൈർഘ്യം ഒന്നരവർഷം

By Web Team  |  First Published May 7, 2022, 4:03 PM IST

ഡിപ്ലോമ കോഴ്‌സുകളുടെ പ്രവേശനം  പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലും പി ജി ഡിപ്ലോമ കോഴ്‌സിന് ഡിഗ്രി മാർക്കുമാണ് അടിസ്ഥാനം. 


കോഴിക്കോട്: ടൂറിസം വകുപ്പിന് (tourism department) കീഴിലുള്ള കോഴിക്കോട്  സ്‌റ്റേറ്റ്  ഇൻസ്റ്റിറ്യൂട്ട്  ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‍മെന്റിൽ ഒന്നര വർഷത്തെ (vocational courses)  തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ- പി ജി ഡിപ്ലോമ കോഴ്‌സുകൾ 2022-23 അധ്യയന വർഷം ആരംഭിക്കുന്നു. കേന്ദ്രസർക്കാരിന്റെ നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്നോളജിയുടെ  ഫുഡ് പ്രൊഡക്ഷൻ, എഫ് ആന്റ് ബി  സർവീസ്, ഹൗസ് കീപ്പിങ് ഓപ്പറേഷൻസ് എന്നീ  കോഴ്‌സുകൾക്ക് 30 സീറ്റുകളും ബേക്കറി  ആന്റ് കൻഫെക്ഷനറി, ഫ്രണ്ട്  ഓഫീസ്, പി ജി ഡിപ്ലോമ അക്കമഡേഷൻ ഓപ്പറേഷൻസ് ആന്റ് മാനേജ്‌മെന്റ് എന്നീ  കോഴ്‌സുകൾക്ക് 40 സീറ്റുകളും ആണുള്ളത്.  ഡിപ്ലോമ കോഴ്‌സുകളുടെ പ്രവേശനം  പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലും പി ജി ഡിപ്ലോമ കോഴ്‌സിന് ഡിഗ്രി മാർക്കുമാണ് അടിസ്ഥാനം.  25 വയസാണ് പ്രായപരിധി. എസ് സി/ എസ് ടി വിഭാഗങ്ങൾക്ക്  സീറ്റ് സംവരണവും വയസിളവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495  2385861,  9447994245.

സാധാരണക്കാരുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം എന്നതാണ് സർക്കാർ നയം: മന്ത്രി വി. ശിവൻകുട്ടി

Latest Videos

undefined

സാധാരണക്കാരുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം എന്നതാണ് സർക്കാർ നയമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ  പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുഖച്ഛായ തന്നെ മാറിയെന്നും ഇതെല്ലാം  സർക്കാരിന്റെ പ്രവർത്തന ഫലമാണെന്നും അദ്ദേഹം പറഞ്ഞു. മാറിയ കാലത്തിനനുസരിച്ച് അധ്യാപകരും നവീകരിക്കപ്പെടേണ്ടതുണ്ട്. അതിനുള്ള കൃത്യമായ പരിശീലനം അധ്യാപകർക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു. 

കായണ്ണ ജി.യു. പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ്  പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ആറ് ക്ലാസ് റൂമുകളാണ് പുതിയ കെട്ടിടത്തിലുള്ളത്.  പരിപാടിയോടനുബന്ധിച്ച് നടന്ന സ്കൂളിന്റെ നൂറ്റിപ്പത്താം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

click me!