പട്ടികജാതി വിദ്യാർഥികൾക്ക് കെൽട്രോൺ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകൾ

By Web Team  |  First Published Apr 14, 2022, 9:58 AM IST

സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


തിരുവനന്തപുരം: സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ (backward community department) സഹായത്തോടെ പൊതുമേഖലാ സ്ഥാപനമായ (keltron) കെൽട്രോൺ നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സി/ +2/ ഡിഗ്രി/ ഡിപ്ലോമ/ ബി.ടെക്/ എം.സി.എ കഴിഞ്ഞ പട്ടികജാതി വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ് സെന്ററിലാണ് കോഴ്‌സുകൾ. റെസിഡൻഷ്യൽ വിഭാഗത്തിലും നോൺ റെസിഡൻഷ്യൽ വിഭാഗത്തിലും ആണ് കോഴ്‌സുകൾ നടത്തുന്നത്. പഠന കാലയളവിൽ വിദ്യാർഥികൾക്ക് പ്രതിമാസ സ്റ്റൈപന്റും റെസിഡൻഷ്യൽ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും നൽകും. അപേക്ഷകൾ തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ ഏപ്രിൽ 20 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7356789991, 9995898444.

ലാബ് ടെക്‌നിഷ്യൻ കരാർ നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലാബ്‌ടെക്‌നിഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. മെഡിക്കൽ ലബോറട്ടറി ടെക്‌നിഷ്യൻ ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും വേണം. പ്രതിമാസം 20,000 രൂപയാണ് വേതനം.

Latest Videos

താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഏപ്രിൽ 23നു വൈകിട്ട് മൂന്നിനു മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ-മെയിൽ വഴിയോ നേരിട്ടോ അപേക്ഷിക്കണം. ഇന്റർവ്യൂ നടത്തിയാണ് നിയമനം. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/ യുടെ മേൽവിലാസം, ഇ-മെയിൽ അഡ്രസ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

click me!