ദൃശ്യ മാധ്യമ രംഗത്ത് ഏറെ ജോലി സാധ്യതയുളള കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുളള അവസാന തീയതി ഒക്‌ടോബര്‍ എട്ട്.
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ (C-Dit) തിരുവല്ലം മെയിന്‍ കേന്ദ്രത്തില്‍ ഓഫ്‌ലൈൻ/ഓണ്‍ലൈന്‍ രീതിയില്‍ നടത്തുന്ന വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് (Visual Media Courses) അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ മോഷന്‍ ഗ്രാഫിക്‌സ് ആന്റ് ഡിജിറ്റല്‍ അനിമേഷന്‍: ദൈര്‍ഘ്യം ആറ് മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍:ദൈര്‍ഘ്യം ആറ് മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. ഡിപ്ലോമ കോഴ്‌സ് ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ്:ദൈര്‍ഘ്യം ആറ് മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി: ദൈര്‍ഘ്യം മൂന്ന് മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ് ദെര്‍ഘ്യം മൂന്ന് മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി: ദെര്‍ഘ്യം അഞ്ച് ആഴ്ച. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി. ദൃശ്യ മാധ്യമ രംഗത്ത് ഏറെ ജോലി സാധ്യതയുളള കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുളള അവസാന തീയതി ഒക്‌ടോബര്‍ എട്ട്. താത്പര്യമുളളവര്‍ സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോണ്‍ 8547720167, 6238941788, 0471-2721917. വെബ്‌സൈറ്റ് https://mediastudies.cdit.org