Video Editing Course : കൊച്ചി മീഡിയ അക്കാദമി വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്; അപേക്ഷ മാർച്ച് 10 വരെ

By Web Team  |  First Published Mar 7, 2022, 1:13 PM IST

 തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറുമാസമാണ് കോഴ്സിന്റെ കാലാവധി.


എറണാകുളം: സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ (Kerala Media Academy) കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ മാര്‍ച്ചില്‍  തുടങ്ങുന്ന (Video Editing Course) വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ മാര്‍ച്ച് 10 വരെ സ്വീകരിക്കും. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറുമാസമാണ് കോഴ്സിന്റെ കാലാവധി.  30 പേര്‍ക്കാണ് പ്രവേശനം.  അതിനൂതന സോഫ്റ്റ്‌വെയറുകളില്‍ പരിശീലനം നല്‍കും.  

സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 30,000 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.  പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  അടിസ്ഥാന യോഗ്യതാ പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.  പ്രായം 2022 ഫെബ്രുവരി 28ന് 30 വയസ് കവിയരുത്.  പട്ടികവിഭാഗക്കാര്‍ക്ക് അഞ്ച് വയസ് ഇളവുണ്ട്.

Latest Videos

undefined

ദൃശ്യമാധ്യമങ്ങളിലും വീഡിയോ എഡിറ്റിംഗ് രംഗത്തും തൊഴില്‍ സാധ്യതയുള്ള ഈ കോഴ്സിന്റെ പ്രായോഗിക പരിശീലനത്തിന് സുസജ്ജമായ എഡിറ്റ് സ്യൂട്ട്, ആര്‍ട്ട് സ്റ്റുഡിയോ, ഔട്ട്ഡോര്‍ വീഡിയോ ഷൂട്ടിംഗ് സംവിധാനം എന്നിവ അക്കാദമി ക്രമീകരിച്ചിട്ടുണ്ട്. അപേക്ഷ  ഫോറം ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സമര്‍പ്പിക്കാം.  അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം.

അപേക്ഷാഫീസ് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന 300 രൂപയുടെ (പട്ടികജാതി, പട്ടികവര്‍ഗ, ഒഇസി വിഭാഗക്കാര്‍ക്ക് 150 രൂപ) ഡിമാന്‍ഡ് ഡ്രാഫ്റ്റായോ അക്കാദമി ബാങ്ക് അക്കൗണ്ടിലേക്ക് (സെക്രട്ടറി, അക്കൗണ്ട് നം.67324621151, ഐഎഫ്എസി -എസ്ബിഐഎന്‍0070339) ഇ-ട്രാന്‍സ്ഫറായോ അടയ്ക്കാം. ഇ-ട്രാന്‍സ്ഫറായി ഫീസ് അടയ്ക്കുന്നവര്‍ ട്രാന്‍സ്ഫര്‍ സ്ലിപ് അല്ലെങ്കില്‍ യു.പി.ഐ നമ്പര്‍ അടക്കമുള്ള സ്‌ക്രീന്‍ഷോട്ട് അപേക്ഷയോടൊപ്പം വയ്ക്കണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  മാര്‍ച്ച് 10. ഫോണ്‍:  0484- 2422275, 2422068, 9447607073
 

click me!