അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ:സെപ്റ്റംബർ 3നകം പേര് രജിസ്റ്റർ ചെയ്യാം

By Web Team  |  First Published Aug 28, 2021, 12:03 AM IST

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എ, ബി.എസ്‌സി, ബികോം ബിരുദവും സർക്കാരിന്റെയോ സ്വകാര്യ സ്ഥാപനത്തിന്റെയോ പ്രചാരണ വിഭാഗത്തിലോ ദിനപത്രം, ന്യൂസ് ഏജൻസി എന്നിവയുടെ എഡിറ്റോറിയൽ വിഭാഗത്തിലോ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ആണ് യോഗ്യത. 


തിരുവനന്തപുരം:  തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ മുൻഗണനാ വിഭാഗം, ഓപ്പൺ വിഭാഗം, ഈഴവ മുൻഗണനാ വിഭാഗം, എസ്. സി മുൻഗണനാ വിഭാഗം, മുസ്‌ലിം മുൻഗണനാ വിഭാഗം എന്നിവയിൽ ഏഴ് അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികകൾ നിലവിലുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എ, ബി.എസ്‌സി, ബികോം ബിരുദവും സർക്കാരിന്റെയോ സ്വകാര്യ സ്ഥാപനത്തിന്റെയോ പ്രചാരണ വിഭാഗത്തിലോ ദിനപത്രം, ന്യൂസ് ഏജൻസി എന്നിവയുടെ എഡിറ്റോറിയൽ വിഭാഗത്തിലോ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ആണ് യോഗ്യത. 

2021 ജനുവരി ഒന്നിന് 18നും 41നുമിടയിലായിരിക്കണം പ്രായം (നിയമാനുസൃത വയസിളവ് ബാധകം). പ്രതിദിനം 1005 രൂപയാണ് വേതനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ സെപ്റ്റംബർ മൂന്നിനകം നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം.

Latest Videos

undefined

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!