സീനിയർ കൺസൾട്ടന്റ്, പ്രൊജക്റ്റ് ഫെലോ: കേരള വന ഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവ്

By Web Team  |  First Published Jul 8, 2021, 9:04 AM IST

ഒരു വർഷത്തേയ്ക്കായി ക്ഷണിച്ചിട്ടുള്ള അപേക്ഷയിൽ സീനിയർ കൺസൾട്ടെൻ്റ് തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് ഫോറസ്ട്രി/ബോട്ടണി വിഷയങ്ങളിൽ പിഎച്ച്ഡി യോഗത്യ ഉള്ളവരായിരിക്കണം. 


തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിലേയ്ക്ക് ഒരു സീനിയർ കൺസൾട്ടൻ്റിൻ്റേയും ഒരു പ്രൊജക്ട് ഫെല്ലോയുടെയും താൽക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 'എസ്റ്റാബ്ലിഷ്മെൻറ് ഓഫ് മെഡിസിനൽ പ്ലാൻ്റ് സീഡ് കം സീഡ് മ്യൂസിയം അറ്റ് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റ്യൂട്ട്, പീച്ചി തൃശൂർ, കേരള എന്ന ഗവേഷണപദ്ധതിയുടെ ഭാഗമായാണ് അപേക്ഷ ക്ഷണിച്ചത്. ഒരു വർഷത്തേയ്ക്കായി ക്ഷണിച്ചിട്ടുള്ള അപേക്ഷയിൽ സീനിയർ കൺസൾട്ടെൻ്റ് തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് ഫോറസ്ട്രി/ബോട്ടണി വിഷയങ്ങളിൽ പിഎച്ച്ഡി യോഗത്യ ഉള്ളവരായിരിക്കണം. 

സീഡ് ടെക്നോളജി/ സീഡ് ഹാൻ്റ്ലിംഗ് ടെക്നിക്/ അംഗീകൃത നഴ്സറിയിൽ നിന്നും ലഭിച്ച പരിശീലനം എന്നിവയിൽ 15 വർഷത്തെ റിസർച്ച് എക്സ്പീരിയൻസ് അഭിലഷണീയം. 65 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. 35,000 രൂപയാണ് പ്രതിമാസ ശമ്പളം. പ്രോജക്ട് ഫെല്ലോയുടെ തസ്തികയിൽ ബോട്ടണിയിൽ ബിരുദാനന്തര ബിരുധമാണ് യോഗ്യത. കംമ്പ്യൂട്ടർ/മെഡിക്കൽ പ്ലാൻ്റിലെ റിസർച്ച് എക്സ്പീരിയൻസ്/ സീഡ് സയൻസ് തുടങ്ങിയവയിലുള്ള പ്രവർത്തിപരിചയം അഭിലഷണീയം. അപേക്ഷകർക്ക് 2021 ജനുവരി ഒന്നിൽ 36 വയസ്സ് കവിയരുത്. 22,000 രൂപയാണ് പ്രതിമാസ ശമ്പളം. അപേക്ഷ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിൻ്റെ www.kfri.res.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

Latest Videos


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

click me!