മെഡിക്കൽ കോളേജിൽ മൾട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ്; കരാര്‍ നിയമനം ഒരു വര്‍ഷത്തേക്ക്

By Web Team  |  First Published Nov 9, 2021, 6:50 PM IST

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മൾട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.  ഒരു ഒഴിവുണ്ട്.


തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മൾട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ് (Multi Tasking Staff) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.  ഒരു ഒഴിവുണ്ട് (One vacancy).  അംഗീകൃത സർവകലാശാലയിൽ നിന്ന് മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ഡിപ്ലോമയാണ് യോഗ്യത.  മൈക്രോബയോളജി ലാബിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം.  കമ്പ്യൂട്ടറിലുള്ള അറിവും ഉണ്ടാവണം.  15800 രൂപയാണ് പ്രതിമാസ വേതനം.  ഒരു വർഷത്തേക്കാണ് നിയമനം. 

ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 15ന് വൈകുന്നേരം 3 ന് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാലിലോ ഇ-മെയിലിലോ അപേക്ഷ ലഭിക്കണം.  നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല.  അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തും.  അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ മേൽവിലാസം, ഇ-മെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

Latest Videos

undefined

NEET Topper| ആദ്യവിജയം തൃപ്തനാകാതെ, രണ്ടാം തവണയും നീറ്റ് പരീക്ഷയെഴുതി നാലാം റാങ്ക് സ്വന്തമാക്കി അമൻ
കൂട്ടിന് ദാരിദ്ര്യവും കഷ്ടപ്പാടും; നീറ്റ് പരീക്ഷയിലെ തിളങ്ങുന്ന വിജയവുമായി പൊള്ളാച്ചി സ്വദേശിയായ ആദിവാസി ബാലൻ

 

click me!