ഓൺലൈൻ എഴുത്തുപരീക്ഷ, സ്ക്രീനിംഗ്, അഭിമുഖം എന്നിവയുണ്ടായിരിക്കും. ഓരോ ഘട്ടത്തിലും, ആ റൗണ്ടിൽ നേടിയ മെറിറ്റിനെ അടിസ്ഥാനമാക്കി ഉദ്യോഗാര്‍ത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും.
ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, (State Bank of India) സർക്കിൾ ബേസ്ഡ് ഓഫീസേഴ്സിന്റെ (എസ്ബിഐ, സിബിഒ) 1226 തസ്തികകളിലേക്ക് (Circle Based Officers) അപേക്ഷ ക്ഷണിക്കുന്നു. SBI CBO റിക്രൂട്ട്‌മെന്റ് 2021 വിജ്ഞാപനം 2021 ഡിസംബർ 8-ന് പുറത്തിറങ്ങി. ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in-ൽ രജിസ്‌ട്രേഷൻ പ്രക്രിയ ഇന്ന് (ഡിസംബർ 9) ആരംഭിച്ചു.
“സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായി ചേരാൻ ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾ, തിരഞ്ഞെടുപ്പ് പ്രക്രിയ, യോഗ്യതാ മാനദണ്ഡം, ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയകൾ, നിശ്ചിത അപേക്ഷാ ഫീസ് അടയ്ക്കൽ, കോൾ ലെറ്ററുകൾ നൽകൽ, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള പരസ്യം ശ്രദ്ധാപൂർവ്വം വായിച്ചതിനുശേഷം ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. പരീക്ഷ, അഭിമുഖം മുതലായവയുടെ പാറ്റേൺ, അവർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും നിർദ്ദിഷ്ട നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക,” എസ്ബിഐ ഉദ്യോഗാർത്ഥികളെ അറിയിച്ചു.
undefined
SBI CO റിക്രൂട്ട്‌മെന്റ് 2021 3 ഘട്ടങ്ങളിലായി നടക്കും. ഓൺലൈൻ എഴുത്തുപരീക്ഷ, സ്ക്രീനിംഗ്, അഭിമുഖം എന്നിവയുണ്ടായിരിക്കും. ഓരോ ഘട്ടത്തിലും, ആ റൗണ്ടിൽ നേടിയ മെറിറ്റിനെ അടിസ്ഥാനമാക്കി ഉദ്യോഗാര്‍ത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. അന്തിമ തിരഞ്ഞെടുപ്പിന്, അപേക്ഷകർ ഓൺലൈൻ എഴുത്തുപരീക്ഷയിലും സ്ക്രീനിംഗ് റൗണ്ടിലും വെവ്വേറെ യോഗ്യത നേടേണ്ടതുണ്ട്.
രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ട അവസാന തീയതി ഡിസംബർ 29 ആണ്. ഡിസംബർ 9 മുതൽ 26 വരെ ഓൺലൈനായി ഫീസടക്കാം. അപേക്ഷ ഡിസംബർ 29 വരെ തിരുത്താനും അവസരമുണ്ട്. ജനുവരി 13 വരെ ഓൺലൈൻ അപേക്ഷയുടെ പ്രിന്റെടുക്കാം. അഡ്മിഷൻ കാർഡിന്റെ താത്ക്കാലിക തീയതി ജനുവരി 12 ആണ്. പരീക്ഷതീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. 21 വയസ്സിൽ താഴെയുളളവരും 30 വയസ്സിന് മുകളിലുള്ളവരും അപേക്ഷിക്കാൻ യോഗ്യരല്ല. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുെട രണ്ടാം ഷെഡ്യൂളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിലോ ഏതെങ്കിലും റീജിയണൽ റൂറൽ ബാങ്കിലോ ഓഫീസർ തസ്തികയിൽ രണ്ട് വർഷത്തെ പരിചയം ഉണ്ടായിരിക്കണം.