Job Vacancies : തൊഴിലുറപ്പ് പദ്ധതി കരാർ നിയമനം, ഗവേഷണ പദ്ധതിയിൽ ഒഴിവ്

By Web Team  |  First Published Mar 24, 2022, 4:26 PM IST

പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജക്ട് ഫെല്ലോ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. 



തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലും, വയനാട് ജില്ലാ പ്രോഗ്രാം കോർഡിനേറ്ററുടെ ഓഫീസിലും സുൽത്താൻ ബത്തേരി, പനമരം ബ്ലോക്ക് ഓഫീസുകളിലും കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് (Contract appointment) അപേക്ഷ ക്ഷണിച്ചു. ക്ലസ്റ്റർ ഫസിലിറ്റേഷൻ പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാന മിഷൻ ഓഫീസിൽ സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ - എൻ.ആർ.എം, സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ- ലൈവ്‌ലിഹുഡ്, വയനാട് ജോയിന്റ് പ്രോഗ്രാം കോർഡിനേറ്ററുടെ ഓഫീസിൽ ഡിസ്ട്രിക്റ്റ് ജി.ഐ.എസ് എക്‌സ്‌പെർട്ട്, സുൽത്താൻ ബത്തേരി ബ്ലോക്ക് ഓഫീസിൽ (വയനാട് ജില്ല) ബ്ലോക്ക് ലൈവ്‌ലിഹുഡ് എക്‌സ്‌പെർട്ട്, പനമരം ബ്ലോക്ക് ഓഫീസിൽ (വയനാട് ജില്ല) ബ്ലോക്ക് ജി.ഐ.എസ് കോർഡിനേറ്റർ, ബ്ലോക്ക് ലൈവ്‌ലിഹുഡ് എക്‌സ്‌പെർട്ട് എന്നീ തസ്തികകളിലാണ് നിയമനം. വിശദവിവരങ്ങൾ www.nregs.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2313385, 2314385.

പരീക്ഷാ ഫീസ് തീയതി നീട്ടി
സ്‌കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ / എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ ആറാം ബാച്ച് പൊതുപരീക്ഷയ്ക്ക് ഫീസ് ഒടുക്കി നിർദ്ദിഷ്ട രേഖകൾ സഹിതം അപേക്ഷ പഠനകേന്ദ്രങ്ങളിൽ സമർപ്പിക്കേണ്ട സമയപരിധി 20 രൂപ പിഴയോടെ മാർച്ച് 31 വരെ നീട്ടി. അതത് പഠനകേന്ദ്രങ്ങളിൽ ലഭ്യമാകുന്ന അപേക്ഷ സംബന്ധിച്ച വിവരങ്ങൾ സ്‌കോൾ-കേരള വെബ്‌പോർട്ടലിൽ അപ്‌ലോഡ് ചെയ്ത ശെഷം അപേക്ഷകൾ ഏപ്രിൽ രണ്ടിന് മുമ്പ് സ്‌കോൾ-കേരള സംസ്ഥാന ഓഫീസിൽ പഠനകേന്ദ്രം പ്രിൻസിപ്പൽമാർ ലഭ്യമാക്കണം.

Latest Videos

ഗവേഷണ പദ്ധതിയിൽ ഒഴിവ്
പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജക്ട് ഫെല്ലോ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവുണ്ട്. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും ഹാബിറ്റാറ് ഡിസ്ട്രിബ്യൂഷൻ മോഡലിംഗ് / സസ്യ പര്യവേക്ഷണം /പ്ലാന്റ് ടിഷ്യുകൾച്ചർ / ജെറംപ്ലാസം മെയിന്റയൻസ് എന്നിവയിൽ പ്രവൃത്തി പരിചയം ഉണ്ടാവണം. പ്രായപരിധി: 36 വയസ്. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. ഫെല്ലോഷിപ്പ് പ്രതിമാസം 20,000 രൂപ. വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഏപ്രിൽ എട്ടിന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.jntbgri.res.in.
 

click me!