ഐഡിബിഐ ബാങ്കിൽ 650 അസി. മാനേജർ; ബിരുദധാരികൾക്ക് അവസരം; ഓൺലൈൻ അപേക്ഷ ഓ​ഗസ്റ്റ് 22 വരെ

By Web Team  |  First Published Aug 17, 2021, 1:53 PM IST

പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്കാണു പ്രാഥമിക തിരഞ്ഞെടുപ്പ്.  ഒരു വർഷ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്‌തികയിൽ നിയമനം ലഭിക്കും. 


ദില്ലി: ഐഡിബിഐ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആകാൻ ബിരുദക്കാർക്ക് അവസരം. 650 ഒഴിവ്. ഓഗസ്റ്റ് 22 വരെ ഓൺലൈനിൽ അപേക്ഷിക്കാം. പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്കാണു പ്രാഥമിക തിരഞ്ഞെടുപ്പ്.  ഒരു വർഷ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്‌തികയിൽ നിയമനം ലഭിക്കും. ബെംഗളൂരുവിലെ മണിപ്പാൽ ഗ്ലോബൽ എജ്യുക്കേഷൻ, നോയിഡയിലെ നിറ്റെ എജ്യുക്കേഷൻ ഇന്റർനാഷനൽ എന്നിവിടങ്ങളിലാണു കോഴ്‌സ്. 

കേരളത്തിൽനിന്നുള്ളവർക്കു മണിപ്പാലിലാണു പ്രവേശനം. പ്രായം 2021 ജൂലൈ ഒന്നിന് 21– 28 (പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കു നിയമാനുസൃത ഇളവ്). യോഗ്യത (2021 ജൂലൈ ഒന്നിന്) കുറഞ്ഞത് 60% മാർക്കോടെ (പട്ടികവിഭാഗം, അംഗപരിമിതർക്ക് 55%) ഏതെങ്കിലും വിഷയത്തിൽ ബിരുദം.

Latest Videos

undefined

ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ എന്നിവ വഴിയാണ് തെരഞ്ഞെടുപ്പ്. സെപ്റ്റംബർ 4 നാകും പരീക്ഷ. ആലപ്പുഴ, കൊച്ചി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. പരീക്ഷാക്രമം വെബ്സൈറ്റിൽ. അപേക്ഷാഫീസ്: 1000 രൂപ (പട്ടികവിഭാഗം/അംഗപരിമിതർക്ക് 200 രൂപ). ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!