കോൺസ്റ്റബിൾ ഒഴിവുകളിലേക്കും മറ്റ് തസ്തികകളിലേക്കും ഔദ്യോഗിക വെബ്സൈറ്റിലെ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 45 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം.
ദില്ലി: ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (Border Security Force) ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷ (Application Invited) ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ rectt.bsf.gov.in ലൂടെ അപേക്ഷ സമർപ്പിക്കാം. കോൺസ്റ്റബിൾ ഒഴിവുകളിലേക്കും മറ്റ് തസ്തികകളിലേക്കും ഔദ്യോഗിക വെബ്സൈറ്റിലെ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 45 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം. 72 തസ്തികകളാണ് ആകെയുള്ളത്. കോൺസ്റ്റബിൾ (സിവർമാൻ) 2, കോൺസ്റ്റബിൾ (ജനറേറ്റർ ഓപ്പറേറ്റർ) 24, കോൺസ്റ്റബിൾ (ജനറേറ്റർ മെക്കാനിക്) 28, കോൺസ്റ്റബിൾ (ലൈൻമാൻ) 11, എഎസ്ഐ -1, എച്ച് സി - 6 എന്നിങ്ങനെയാണ് ഒഴിവുകൾ.
കോൺസ്റ്റബിൾ തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 21700-69100 രൂപ വരെ ശമ്പളം ലഭിക്കും. എഎസ്ഐ തസ്തികയിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 29200 മുതൽ 92300 വരെയാണ് ശമ്പളം. എച്ച്സിക്ക് 25500-81100 ആണ് ശമ്പളം. വിജ്ഞാപനം അനുസരിച്ച് അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പരീക്ഷ ജയിച്ചവർക്ക് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാം. അവർക്ക് ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
undefined
ബിഎസ്എഫിലെ ഗ്രേഡ് സി തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18 നും 25നും ഇടയിലായിരിക്കണം. സംവരണ വിഭാഗത്തിൽപെട്ടവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷിക്കുന്നതിനായി ഉദ്യോഗാർത്ഥികൾ അവരവരുടെ യോഗ്യതകൾ വെബ്സൈറ്റ് സന്ദർശിച്ച് ഉറപ്പു വരുത്തേണ്ടതാണ്.