UPSC Notifications : ജൂനിയർ മൈനിം​ഗ് ജിയോളജിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ‌; യുപിഎസ്‍സി വിജ്ഞാപനം

By Web Team  |  First Published Jan 10, 2022, 2:01 PM IST

താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് upsc.gov.in യുപിഎസ്‍സിയുടെ ഔ​ദ്യോ​ഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. 2022 ജനുവരി 27 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 


ദില്ലി: യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ (union public service commission) 78 ജൂനിയർ മൈനിം​ഗ് ജിയോളജിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, മറ്റ് ഒഴിവുകൾ  എന്നീ  തസ്തികകളിലേക്ക് (apply now) അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് upsc.gov.in യുപിഎസ്‍സിയുടെ ഔ​ദ്യോ​ഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. 2022 ജനുവരി 27 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 

അസിസ്റ്റന്റ് എഡിറ്റര്‌ (ഒറിയ) -1, അസിസ്റ്റന്റ് ഡയറക്ടർ (കോസ്റ്റ്) -16, എക്കണോമിക് ഓഫീസർ - 4, ലക്ചറർ- 4, മെക്കാനിക്കൽ മറൈൻ എഞ്ചിനീയർ - 1, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ - 1, സയന്റിസ്റ്റ് ബി - 2, കെമിസ്റ്റ് - 5, ജൂനിയർ മൈനിം​ഗ് ജിയോളജിസ്റ്റ് - 36, റിസർച്ച് ഓഫീസർ - 1, അസിസ്റ്റന്റ് ഓഫീസർ - 7 എന്നിങ്ങനെയാണ് ഒഴിവുകളുടെ വിശദവിവരങ്ങൾ. 

Latest Videos

undefined

ഉദ്യോഗാർത്ഥികൾ 25 രൂപ ഫീസ് അടയ്‌ക്കേണ്ടതാണ്. എസ്ബിഐയുടെ ഏതെങ്കിലും ശാഖയിൽ പണമായോ അല്ലെങ്കിൽ എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ വിസ/മാസ്റ്റർ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ മാത്രം ഫീസടക്കാം. SC/ST/PwBD/വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല. ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് പുരുഷ ഉദ്യോഗാർത്ഥികൾക്ക് "ഫീസ് ഇളവ്" ലഭ്യമല്ല. കൂടാതെ അവർ മുഴുവൻ നിശ്ചിത ഫീസും അടയ്‌ക്കേണ്ടതുണ്ട്. നിശ്ചിത ഫീസ് കൂടാതെയുള്ള അപേക്ഷകൾ പരിഗണിക്കുകയില്ല. ജനുവരി 27 വരെ അപേക്ഷ സമർപ്പിക്കാം. ജനുവരി 28 വരെ അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം. 


  

click me!