151 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഫെബ്രുവരി 22.
ദില്ലി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) (Union Public Service Commission) ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) (Indian Forest Service) പരീക്ഷ 2022-ലേക്ക് സിവിൽ സർവീസസ് (പ്രിലിമിനറി) (Civil Service) പരീക്ഷയിലൂടെ 151 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഫെബ്രുവരി 22. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in വഴി അപേക്ഷിക്കാം.
യുപിഎസ്‌സി ഐഎഫ്എസ് 2022 യോഗ്യതാ മാനദണ്ഡം: അപേക്ഷകന് അനിമൽ ഹസ്‌ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി അല്ലെങ്കിൽ അഗ്രിക്കൾച്ചറിലോ എഞ്ചിനീയറിങ്ങിലോ ഫോറസ്ട്രിയിലോ ഏതെങ്കിലുമൊന്നിൽ ബിരുദം ഉണ്ടായിരിക്കണം. ഇന്ത്യയിലെ സെൻട്രൽ അല്ലെങ്കിൽ സ്റ്റേറ്റ് ലെജിസ്ലേച്ചറിന്റെ നിയമത്താൽ സംയോജിപ്പിച്ചിട്ടുള്ള ഏതെങ്കിലും സർവ്വകലാശാലകൾ അല്ലെങ്കിൽ പാർലമെന്റ് നിയമം മുഖേന സ്ഥാപിതമായ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അല്ലെങ്കിൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ആക്റ്റ്, 1956 ലെ സെക്ഷൻ 3 പ്രകാരം ഒരു സർവ്വകലാശാലയായി കണക്കാക്കപ്പെടുന്ന സ്ഥാപനത്തിൽ നിന്നോ ആയിരിക്കണം ബിരുദം. അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
undefined
പ്രായപരിധി: 21 മുതൽ 32 വയസ്സ് വരെയാണ്. എസ്ബിഐയുടെ ഏതെങ്കിലും ശാഖയിൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ ചലാൻ മുഖേന പരീക്ഷാ ഫീസ് അടയ്ക്കുക. സിവിൽ സർവ്വീസ് പ്രിലിമിനറി എക്ലാം വഴിയാണ് ഇന്ത്യൻ ഫോറസ്ട്രി സർവ്വീസ് മെയിൻ പരീക്ഷയിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷയ്ക്ക് upsconline.nic.in എന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷകർ ഓൺലൈനായി അപേക്ഷിക്കേണ്ടതുണ്ട്.
ജനറൽ/ഒബിസി ഉദ്യോഗാർത്ഥികൾക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾ, എസ് സി, എസ്ടി, പിഎച്ച് ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല. ഓൺലൈൻ അപേക്ഷ നടപടികൾ ഫെബ്രുവരി 02, 2022 മുതൽ ആരംഭിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 22, 2022, വൈകുന്നേരം 06.00 വരെയാണ്. ബാങ്കിൽ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ഫെബ്രുവരി 21, 2022. ഓൺലൈനായി ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ഫെബ്രുവരി 22, 2022. പ്രാഥമിക പരീക്ഷ, മെയിൻ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.