UPSC success stories : രണ്ടാം ശ്രമത്തിലെ ഒന്നാം റാങ്ക്; ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ശ്രുതി ശർമ്മ

By Web Team  |  First Published May 31, 2022, 2:37 PM IST

തിങ്കളാഴ്ചയാണ് സിവിൽ സർവ്വീസ് പരീക്ഷ ഫലം (Union Public Service Commission) യുപിഎസ് സി പ്രഖ്യാപിച്ചത്.  രണ്ടാം റാങ്ക് അങ്കിത അഗര്‍വാളും മൂന്നാം റാങ്ക്  ഗമിനി സിംഗ്ലയും നേടി.


ലക്നൗ: ഒറ്റനോട്ടത്തിൽ കൺമുന്നിൽ തെളിഞ്ഞത് സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാൻ ശ്രുതിക്ക് കഴിഞ്ഞില്ല. വിശ്വസിക്കാനായില്ല (Shruti Sharma) എന്നതാണ് സത്യം. രണ്ടാമതൊന്നു കൂടി നോക്കിയപ്പോഴാണ് അവിശ്വാസം വിശ്വാസത്തിന് വഴിമാറിയത്. ഇത്തവണത്തെ (Civil Service) സിവിൽ സർവ്വീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയതിനെക്കുറിച്ച് ശ്രുതി ശർമ്മ എന്ന പെൺകുട്ടി പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ്.

തിങ്കളാഴ്ചയാണ് സിവിൽ സർവ്വീസ് പരീക്ഷ ഫലം (Union Public Service Commission) യുപിഎസ് സി പ്രഖ്യാപിച്ചത്. ഫലം വന്നപ്പോൾ ആദ്യത്തെ മൂന്ന് റാങ്കുകൾ നേടിയത് പെൺകുട്ടികളാണ് എന്നതും ഏറെ ശ്രദ്ധേയമാണ്.  രണ്ടാം റാങ്ക് അങ്കിത അഗര്‍വാളും മൂന്നാം  റാങ്ക്  ഗമിനി സിംഗ്ലയും നേടി.

Latest Videos

undefined

ദില്ലിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിലാണ് ശ്രുതി ബിരുദം പൂർത്തിയാക്കിയത്. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന സമയത്താണ് സിവിൽ സർവ്വീസ് പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുന്നത്. പരീക്ഷക്ക് പാസ്സാകുമെന്ന് ഉറപ്പുണ്ടായിരുന്നെന്നും എന്നാൽ ഒന്നാം റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും ശ്രുതി പറയുന്നു. സിവിൽ സർവ്വീസ് പരീക്ഷക്ക് വളരെയധികം ക്ഷമയും കഠിനാധ്വാനവും ആവശ്യമാണെന്ന് ശ്രുതി പറയുന്നു. 

രണ്ടാമത്തെ ശ്രമത്തിലാണ് ശ്രുതി സിവിൽ സർവ്വീസ് നേടുന്നത്. പഠനത്തിനായി ചെലവഴിച്ച മണിക്കൂറുകളല്ല, പഠനരീതിയുടെ ​ഗുണനിലവാരമാണ് പ്രധാനമെന്ന് ശ്രുതിയുടെ അഭിപ്രായം. പഠനം പ്രധാനമാണ്, എന്നാൽ എത്ര മണിക്കൂർ‌ പഠിച്ചു എന്നത് പ്രധാനമല്ല. പഠനരീതിയാണ് പ്രധാനം. അതിനാൽ പഠിക്കുമ്പോൾ ഒരാൾ അവരുടെ പഠനരീതി പരിമിതപ്പെടുത്തണം. പുസ്തകങ്ങൾക്കപ്പുറം എന്നെ വളരെയധികം സഹായിച്ചത് എന്റെ കുറിപ്പുകളും പത്രങ്ങളും ഉത്തരങ്ങൾ എഴുതാനുള്ള പരിശീലനവുമാണ് ശ്രുതി ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.  ശ്രുതി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഡൽഹിയിലായിരുന്നു. ഡൽഹിയിലെ സർദാർ പട്ടേൽ വിദ്യാലയത്തിലാണ് സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

 


 

click me!