UPSC CDS Exam : കമ്പൈൻഡ് ഡിഫൻസ് സർവ്വീസസ് പരീക്ഷ: 341 ഒഴിവുകളിലേക്ക് ജനുവരി 11 വരെ അപേക്ഷിക്കാം

By Web Team  |  First Published Dec 30, 2021, 2:57 PM IST

ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (നോണ്‍ ടെക്‌നിക്കല്‍) കോഴ്‌സിലേക്ക്  പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. 341 ഒഴിവുകളാണ് ആകെയുള്ളത്. 


ദില്ലി: കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് (Combined Defense Services Exam) പരീക്ഷയ്ക്ക് (UPSC) യുപിഎസ്‍സി  അപേക്ഷ ക്ഷണിച്ചു. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (Short Service Commission) (നോണ്‍ ടെക്‌നിക്കല്‍) കോഴ്‌സിലേക്ക്  പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. 341 ഒഴിവുകളാണ് ആകെയുള്ളത്. ഇന്ത്യന്‍ മിലിറ്ററി അക്കാദമി, ദെഹ്‌റാദൂണ്‍- 100, ഇന്ത്യന്‍ നേവല്‍ അക്കാദമി, ഏഴിമല- 22, എയര്‍ഫോഴ്‌സ് അക്കാദമി, ഹൈദരാബാദ് (പ്രീ ഫ്‌ളൈയിങ്) 32, ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചൈന്നൈ എസ്.എസ്.സി. പുരുഷന്മാര്‍ -170, ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചൈന്നെ എസ്.എസ്.സി. വനിത 17. മിലിറ്ററി അക്കാദമിയിലേക്ക് എന്‍.സി.സി. സി. സര്‍ട്ടിഫിക്കറ്റുകാര്‍ക്ക് 13 സീറ്റും നേവല്‍, എയര്‍ഫോഴ്‌സ് അക്കാദമിയിലേക്ക് മൂന്നുവീതം സീറ്റും മാറ്റിവെച്ചിരിക്കുന്നു. അപേക്ഷിക്കേണ്ട അവസാനതീയതി ജനുവരി 11 ആണ്.

ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലേക്ക് അപേക്ഷിക്കാനുള്ള യോ​ഗ്യ ബിരുദമാണ്. ഫിസിക്‌സും മാത്തമാറ്റിക്‌സും പഠിച്ച പ്ലസ്ടുവും ബിരുദവും ഉളളവർക്കും  അല്ലെങ്കില്‍ എന്‍ജിനിയറിങ് ബിരുദമുള്ളവർക്കും എയര്‍ഫോഴ്‌സ് അക്കാദമിയിലേക്ക് അപേക്ഷിക്കാം. അംഗീകൃത സ്ഥാപനത്തില്‍നിന്ന് എന്‍ജിനിയറിങ് ബിരുദമാണ് നേവല്‍ അക്കാദമിയിലേക്കുള്ള യോ​ഗ്യത. വ്യവസ്ഥകള്‍ക്ക് വിധേയമായി അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

Latest Videos

undefined

ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി (എസ്.എസ്.സി. വിമെന്‍ നോണ്‍ ടെക്‌നിക്കല്‍ കോഴ്‌സ്): അവിവാഹിതരായ വനിതകള്‍ക്കും പുനര്‍വിവാഹം ചെയ്യാത്ത വിധവകള്‍ക്കും ഡിവോഴ്‌സ് ആയവര്‍ക്കും അപേക്ഷിക്കാം. 1998 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.

ഇന്ത്യന്‍ മിലിറ്ററി അക്കാദമി, ഇന്ത്യന്‍ നേവല്‍ അക്കാദമി എന്നിവിടങ്ങളിലേക്ക് അപേക്ഷിക്കുന്ന അവിവാഹിതരായ പുരുഷന്മാര്‍ 1999 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അക്കാദമിയിലേക്ക് 2003 ജനുവരി ഒന്നിനും 1999 ജനുവരി രണ്ടിനും ഇടയില്‍ ജനിച്ചവർക്ക് അപേക്ഷിക്കാം. ഡി.ജി.സി.എ.യുടെ അംഗീകാരമുള്ള പൈലറ്റ് ലൈസെന്‍സുള്ളവര്‍ക്ക് 26 വയസ്സുവരെ ഇളവ് ലഭിക്കും. ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി (എസ്.എസ്.സി. കോഴ്‌സ് ഫോര്‍ മെന്‍)അപേക്ഷകർ 1998 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.

click me!