UPSC CDS 1 Notification : യുപിഎസ്‍സി കംബൈൻഡ് ഡിഫൻസ് സർവ്വീസ് പരീക്ഷ വിജ്ഞാപനം; അപേക്ഷിക്കേണ്ടതെങ്ങനെ?

By Web Team  |  First Published Dec 22, 2021, 1:58 PM IST

2022 ജനുവരി 11-ന് വൈകുന്നേരം 6 മണി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം. രണ്ട് ഘട്ടങ്ങളായിട്ടാണ് റിക്രൂട്ട്മെന്റ്.  എഴുത്ത് പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും.


ദില്ലി:  യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (Union Public Service Commission), കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷാ വിജ്ഞാപനം (Combined Defence Services Exam Notification) പ്രസിദ്ധീകരിച്ചു. 341 ഒഴിവുകളിലേക്ക് ഓൺലൈൻ  വഴിയാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in-ൽ ആരംഭിച്ചു. ഒഴിവുകൾ, യോഗ്യത, അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ എന്നീ പ്രധാന വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു. 

ഏപ്രിൽ 10-ന്  UPSC CDS I 2022 പരീക്ഷ  നടത്തും. 2022 ജനുവരി 11-ന് വൈകുന്നേരം 6 മണി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം. രണ്ട് ഘട്ടങ്ങളായിട്ടാണ് റിക്രൂട്ട്മെന്റ്.  എഴുത്ത് പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും."എഴുത്ത് പരീക്ഷയ്ക്കും അഭിമുഖങ്ങൾക്കും അനുവദിച്ചിട്ടുള്ള പരമാവധി മാർക്ക് ഓരോ കോഴ്‌സിനും തുല്യമായിരിക്കും, അതായത് എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും അനുവദിച്ചിട്ടുള്ള പരമാവധി മാർക്ക് 300, 300, 300, 200 എന്നിങ്ങനെയായിരിക്കും. ഈ മാർക്ക് യഥാക്രമം ഇന്ത്യൻ മിലിട്ടറി അക്കാദമി, ഇന്ത്യൻ നേവൽ അക്കാദമി, എയർഫോഴ്‌സ് അക്കാദമി, ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിനായിരിക്കും. 

Latest Videos

undefined

ഇന്ത്യൻ മിലിട്ടറി അക്കാദമി ഡെറാഡൂൺ -100, ഇന്ത്യൻ നേവൽ അക്കാദമി ഏഴിമല - 22, എയർഫോഴ്സ് അക്കാദമി ഹൈദരാബാദ് - 32, ഓഫീസേഴ്സ് ട്രെയിനിം​ഗ് അക്കാദമി ചെന്നൈ (മെൻ)- 170, ഓഫീസേഴ്സ് ട്രെയിനിം​ഗ് അക്കാദമി (വിമൻ)- 17 എന്നിങ്ങനെയാണ് ഒഴിവുകളുടെ വിശദാംശങ്ങൾ. ഇന്ത്യൻ മിലിട്ടറി അക്കാദമി, ഇന്ത്യൻ നേവൽ അക്കാദമി, എയർഫോഴ്‌സ് അക്കാദമി, ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി  എന്നിടവിടങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റിനാണ് പരീക്ഷ നടത്തുന്നത്. വർഷത്തിൻ  രണ്ട് തവണ പരീക്ഷ നടത്തും. രണ്ടാമത്തെ പരീക്ഷയുടെ വിജ്ഞാപനം ഉടൻ‌ പ്രസിദ്ധീകരിക്കുന്നതായിരിക്കും. 

ഉദ്യോഗാർത്ഥികൾ UPSC CDS I-ന്റെ ഔദ്യോഗിക വെബ്സൈറ്റ് - upsc.gov.in സന്ദർശിക്കണം. ഹോംപേജിൽ, CDS I 2022 Recruitment notification.' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഒന്നുകിൽ സ്വയം രജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ നിങ്ങളുടെ യോ​ഗ്യതകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. അപേക്ഷാ ഫോം പൂരിപ്പിക്കാൻ ആരംഭിച്ച് എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക. ഫീസ് അടച്ച് സബ്മിറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.  ഭാവി റഫറൻസുകൾക്കായി ഒരു കോപ്പി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക. 
 

click me!