പരീക്ഷ കേന്ദ്രം മാറ്റി നൽകാനുള്ള ഉദ്യോഗാർത്ഥികളുടെ അഭ്യർത്ഥന മാനിച്ചാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചതെന്ന് യുപി എസ് സി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ദില്ലി: സിവിൽ സർവ്വീസ് മെയിൻ പരീക്ഷ 2021 (Civil Service Main Exam 2021) കേന്ദ്രം സ്ഥിരീകരിക്കാനും ആവശ്യമങ്കിൽ മാറ്റാനും ഉദ്യോഗാർത്ഥികൾക്ക് അവസരമൊരുക്കി യുപിഎസ് സി (UPSC) വിജ്ഞാപനം പുറത്തിറക്കി. യുപി എസ്‍സി ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in ലാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. വിശദമായ അപേക്ഷ ഫോമിന്റെ ഭാഗമായ പരീക്ഷ കേന്ദ്രം ഉദ്യോഗാർത്ഥികൾക്ക് ആവശ്യമെങ്കിൽ മാറ്റി നൽകാവുന്നതാണ്. പരീക്ഷ കേന്ദ്രം മാറ്റി നൽകാനുള്ള ഉദ്യോഗാർത്ഥികളുടെ അഭ്യർത്ഥന മാനിച്ചാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചതെന്ന് യുപി എസ് സി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. എല്ലാ ഉദ്യോഗാർത്ഥികൾക്കും അവസരം നൽകിയിട്ടുണ്ട്.
വിശദമായ അപേക്ഷ ഫോം 1 ന്റെ ഭാഗമായിട്ടായിരിക്കും ഉദ്യോഗാർത്ഥികൾക്ക് ഈ സൗകര്യം ലഭ്യമാകുക. വെബ്സൈറ്റിൽ ഇത് ലഭ്യമാണ്. പരീക്ഷ കേന്ദ്രം മാറ്റിനൽകുന്ന വിദ്യാർത്ഥികൾ ജാഗ്രതയോടെ അക്കാര്യം ചെയ്യണമന്നും യുപിഎസ് സി നിർദ്ദേശിക്കുന്നു. അപേക്ഷ ഫോമിൽ പരീക്ഷ കേന്ദ്രം തെരഞ്ഞെടുത്ത് നൽകുന്നത് അന്തിമമായിരിക്കുമെന്നും പിന്നീട് മാറ്റം വരുത്താൻ കഴിയില്ലെന്നും യുപിഎസ്‍സി വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് അഭ്യർത്ഥനകളൊന്നും സ്വീകരിക്കുന്നതല്ല.
undefined
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്, ഇന്ത്യൻ ഫോറിൻ സർവ്വീസ്, ഇന്ത്യൻ പൊലീസ് സർവ്വീസ് എന്നിങ്ങനെ കേന്ദ്ര സർക്കാരിന്റെ വിവിധ സിവിൽ സർവ്വീസുകളിലേക്കുള്ള റിക്രൂട്ട്മെന്റിനായി എല്ലാവർഷവും യു പി എസ് സി നടത്തി വരുന്ന മത്സര പരീക്ഷയാണ് സിവിൽ സർവ്വീസ്. പ്രാഥമിക പരീക്ഷ, മെയിൻ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.