ഈ വർഷത്തെ പി. ജി. പ്രവേശനത്തിനുളള വിജ്ഞാപനം/ പുനഃവിജ്ഞാപനം പ്രകാരം പരീക്ഷയെഴുതി യോഗ്യത നേടാത്തവർ പ്രസ്തുത പുനഃവിജ്ഞാപനം പ്രകാരം വീണ്ടും അപേക്ഷിക്കാൻ യോഗ്യരല്ല.
കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ (sree sankaracharya university) 2022-23 അക്കാദമിക് വർഷത്തെ വിവിധ പി. ജി. പ്രോഗ്രാമുകളിലേക്ക് (PG University) സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രകാരം എസ്. സി. /എസ്. ടി. വിഭാഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലെ ഒഴിവുകൾ നികത്തുന്നതിനായി പുനഃവിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ ജൂലൈ 25ന് ഉച്ചകഴിഞ്ഞ് മൂന്നിനകം ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതും ജൂലൈ 26ന് രാവിലെ 11ന് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ വച്ച് നടത്തുന്ന പ്രവേശന പരീക്ഷ എഴുതി യോഗ്യത തെളിയിക്കേണ്ടതാണ്. ഈ വർഷത്തെ പി. ജി. പ്രവേശനത്തിനുളള വിജ്ഞാപനം/ പുനഃവിജ്ഞാപനം പ്രകാരം പരീക്ഷയെഴുതി യോഗ്യത നേടാത്തവർ പ്രസ്തുത പുനഃവിജ്ഞാപനം പ്രകാരം വീണ്ടും അപേക്ഷിക്കാൻ യോഗ്യരല്ല. കൂടുതൽ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.
കണ്ണൂർ യൂണിവേഴ്സിറ്റി
undefined
2022-23 അധ്യയന വർഷത്തിൽ, അഫിലിയേറ്റഡ് കോളേജുകളില പി.ജി പ്രവേശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയിൽ, യോഗ്യതാ പരീക്ഷയുടെ മാർക്ക് തെറ്റായി രേഖപ്പെടുത്തിയവരെ ട്രയൽ അലോട്ട്മെന്റിൽ ഉൾപ്പെടുത്തിയിരുന്നില്ല. അപേക്ഷയിൽ മാർക്ക് തെറ്റായി രേഖപ്പെടുത്തിയ വിദ്യാർത്ഥികൾ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് 24 ജൂലൈ 2022 ന്, 5:00 p.m. ന് മുൻപായി മാർക്ക്/ഗ്രേഡിൽ മാറ്റം വരുത്തേണ്ടതാണ്.
പിജി ട്രയൽ അലോട്ട്മെന്റ്
2022-23 അധ്യയന വർഷത്തിൽ, കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ BA LLB പ്രവേശനത്തിനായി 25.7.2022 ൽ ഉച്ചയ്ക്കുശേഷം 3 മണി മുതൽ 5 മണി വരെ നടത്തുന്ന പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പഠനവകുപ്പിലെ പഞ്ചവത്സര ബി.എ.എൽ.എൽ.ബി പ്രോഗ്രാമിലേക്കുള്ള 2022-23 അധ്യയന വർഷത്തിലെ അഡ്മിഷനുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവേശന പരീക്ഷ 25.07.2022 ന് ഉച്ചയ്ക്ക് 3 മണിമുതൽ 5 മണി വരെ നടക്കുന്നതായിരിക്കും.
കേരള സർവകലാശാലയുടെ നാക് അംഗീകാരം ഉന്നതവിദ്യാഭ്യാസ ശാക്തീകരണത്തിനു കരുത്തുപകരും: മുഖ്യമന്ത്രി
കേരള യൂണിവേഴ്സിറ്റി - പ്രാക്റ്റിക്കൽ പുതുക്കിയ പരീക്ഷ തീയതി
കേരള യൂണിവേഴ്സിറ്റി 2022 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ്, ബിസിഎ ഡിഗ്രി പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ ജൂലൈ 20 മുതൽ 23 വരെയുള്ള തീയതികളിൽ നിന്ന് മാറ്റി ജൂലൈ 29 മുതൽ ആഗസ്റ്റ് 3 വരെയുള്ള തീയതികളിൽ അതാത് കോളേജുകളിൽ വെച്ച് നടത്തുന്നതാണ്. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.