UGC : എൻസിസി കേഡറ്റുകൾക്ക് പ്രത്യേക സെമസ്റ്റർ പരീക്ഷ നടത്തണം; സർവ്വകലാശാലകളോട് യുജിസി

By Web Team  |  First Published Dec 2, 2021, 2:36 PM IST

ഓരോ വർഷവും നവംബർ- ഡിസംബർ മാസങ്ങളിൽ ജനുവരിയിലെ റിപ്പബ്ളിക് ദിന പരേഡിനോട് അനുബന്ധിച്ചുള്ള പരിശീലന ക്യാംപുകളിലും തയ്യാറെടുപ്പുകളിലുമായിരിക്കും എൻസിസി കേഡറ്റുകൾ


ദില്ലി: എൻസിസി കേഡറ്റുകൾക്ക് (NCC Cadets) പ്രത്യേക സെമസ്റ്റർ പരീക്ഷകൾ (Specia Semester Exams), പ്രത്യേക തീയതികളിൽ നടത്താൻ യൂണിവേഴ്സികളോട് (Universities) ആവശ്യപ്പെട്ട് യുജിസി (University Grant Commission). നവംബർ, ഡിസംബർ മാസങ്ങളിൽ പ്രത്യേക പരിശീലന ക്യാംപുകളിൽ പങ്കെടുക്കേണ്ടതു കൊണ്ട് അവർ‌ക്ക് സെമസ്റ്റർ ക്ലാസുകൾ നഷ്ടപ്പെടുന്നു. അതിനാൽ എൻസിസി കേഡറ്റുകൾക്ക് പ്രത്യേക സെമസ്റ്റർ പരീക്ഷകൾ പ്രത്യേക തീയതികളിൽ നടത്താൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോട് യുജിസി ആവശ്യപ്പെട്ടു. പ്രത്യേകമായി പരീക്ഷ നടത്തുന്നത് കൊണ്ട് അവരെ പുനപരീക്ഷ എഴുതുന്നവരായി പരി​ഗണിക്കേണ്ടെന്നും യുജിസി വ്യക്തമാക്കി. 

'ഓരോ വർഷവും നവംബർ- ഡിസംബർ മാസങ്ങളിൽ ജനുവരിയിലെ റിപ്പബ്ളിക് ദിന പരേഡിനോട് അനുബന്ധിച്ചുള്ള പരിശീലന ക്യാംപുകളിലും തയ്യാറെടുപ്പുകളിലുമായിരിക്കും എൻസിസി കേഡറ്റുകൾ എന്ന വസ്തുത യുജിസിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നിസ്വാർത്ഥമായി സേവനം ചെയ്യുന്നതിനായി അവർക്ക് വളരെയധികം പ്രതിസന്ധികളെ നേരിടേണ്ടി വരുന്നുണ്ട്. അതിന്റെ ഭാ​ഗമായി  അവർക്ക് സെമസ്റ്റർ ക്ലാസുകൾ നഷ്ടമാകുന്നു.' ഈ വിഷയം ചൂണ്ടിക്കാണിച്ച് യുജിസി പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. 

Latest Videos

undefined

'ഈ സാഹചര്യം പരിശോധിക്കുമ്പോൾ എൻസിസി കേഡറ്റുകൾക്ക് പ്രത്യേക തീയതികളിൽ പ്രത്യേക പരീക്ഷ നടത്തണം. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും എൻസിസി കേഡറ്റുകൾക്ക് പ്രത്യേക പരീക്ഷ നടത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അവരുടെ സെമസ്റ്റർ പരീക്ഷകൾ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനും സാധിക്കും.' യുജിസി വിജ്ഞാപനം വ്യക്തമാക്കുന്നു. രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നവരാണ് എൻസിസി കേഡറ്റുകൾ എന്നും യൂണിവേഴ്സിറ്റി ​ഗ്രാന്റ് കമ്മീഷൻ കൂട്ടിച്ചേർത്തു. 

Nursing Job : ജർമ്മനിയിൽ മലയാളി നഴ്സുമാർക്ക് അവസരം; കൊവിഡാനന്തരം പ്രതീക്ഷിക്കുന്നത് പതിനായിരത്തിലധികം ഒഴിവുകൾ

Thesis Submission : പിഎച്ച്ഡി, എംഫിൽ തീസിസുകളുടെ സബ്മിഷൻ തീയതി 6 മാസത്തേക്ക് നീട്ടി: യുജിസി

 

 

 

click me!