രാജ്യത്ത് 21 വ്യാജ സർവകലാശാലകൾ, കേരളത്തിൽ ഒന്ന്; പട്ടിക പുറത്തുവിട്ട് യുജിസി

By Web Team  |  First Published Aug 26, 2022, 4:56 PM IST

പത്തനംതിട്ടയിലെ കിശനറ്റം സെൻറ് ജോൺസ് സർവകലാശാലയാണ് പട്ടികയിൽ കേരളത്തിൽ നിന്ന് ഇടം പിടിച്ചിട്ടുള്ള ഏക വ്യാജ സർവകലാശാല


ദില്ലി: രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 21 സർവകലാശാലകളുടെ പേരുകൾ അടങ്ങിയ പട്ടികയാണ് പുറത്തുവിട്ടത്. പത്തനംതിട്ടയിലെ കിശനറ്റം സെൻറ് ജോൺസ് സർവകലാശാലയാണ് പട്ടികയിൽ കേരളത്തിൽ നിന്ന് ഇടം പിടിച്ചിട്ടുള്ള ഏക വ്യാജ സർവകലാശാല. ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകളുള്ളത് ദില്ലി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ്. ദില്ലിയിൽ എട്ടും ഉത്തർപ്രദേശിൽ നാലും സർവകലാശാലകളാണ് പട്ടികയിലുള്ളത്. പട്ടികയിലുള്ള സർവകലാശാലകൾക്ക് ഒരു തരത്തിലുള്ള ബിരുദവും നൽകാൻ അനുമതി ഇല്ലെന്ന് യുജിസി വ്യക്തമാക്കി. 

ദില്ലിയിലെ വ്യാജ സർവകലാശാലകൾ
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് പബ്ലിക് ആന്റ് ഫിസിക്കൽ ഹെൽത്ത് സയൻസസ്, ദാര്യഗഞ്ച് കൊമേഴ്സ്യൽ യൂണിവേഴ്സിറ്റി ലിമിറ്റഡ്, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി, വൊക്കേഷണൽ യൂണിവേഴ്സിറ്റി, എഡിആർ-സെൻട്രിക് ജുഡീഷ്യൽ യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ‍്യൂഷൻ ഓഫ് സയൻസ് ആന്റ് എഞ്ചിനീയറിംഗ്, വിശ്വകർമ ഓപ്പൺ യൂണിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്മെന്റ്, ആധ്യാത്മിക് വിശ്വ വിദ്യാലയ

Latest Videos

undefined

ഉത്തർപ്രദേശിൽ 7 വ്യാജ സർവകലാശാലകൾ
ഗാന്ധി ഹിന്ദി വിദ്യാപീഠ്, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലകസ് ഹോമിയോപ്പതി, നേതാജി സുഭാഷ് ചന്ദ്ര ബോസ് യൂണിവേഴ്സിറ്റി, ഭാരതീയ ശിക്ഷാ പരിഷത്

കർണാടക 
ബഡാഗാൻവി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്സിറ്റി എഡ്യുക്കേഷൻ സൊസൈറ്റി

കേരളം
സെന്റ് ജോൺസ് യൂണിവേഴ്സിറ്റി 

മഹാരാഷ്ട്ര 
രാജ അറബിക് യൂണിവേഴ്സിറ്റി

പശ്ചിമ ബംഗാൾ
ഇന്ത്യൻ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ, ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആന്റ് റിസർച്ച്

ഒഡീഷ
നവഭാരത് ശിക്ഷാ പരിഷത്, നോർത്ത് ഒഡീഷ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആന്റ് ടെക്നോളജി

പുതുച്ചേരി
ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷൻ

ആന്ധ്രാപ്രദേശ്
ക്രൈസ്റ്റ് ന്യൂ ടെസ്റ്റാമെന്റ് കൽപ്പിത സർവകലാശാല

 

click me!