അവസാന വര്‍ഷ, സെമസ്റ്റര്‍ പരീക്ഷകള്‍ ഓഗസ്റ്റ് 31 ഓടെ പൂര്‍ത്തിയാക്കണമെന്നും യുജിസി നിർദേശിച്ചു.
ദില്ലി: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുതിയ മാർഗരേഖ യുജിസി പുറത്തിറക്കി. ഡിഗ്രി, പിജി പ്രവേശനം സെപ്റ്റംബര്‍ 30 ഓടെ പൂർത്തിയാക്കി ഒക്ടോബർ ഒന്നിന് ക്ലാസ്സുകള്‍ ആരംഭിക്കണം. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളില്‍ ഒക്ടോബര്‍ 31 വരെ പ്രവേശനം നടത്താം. സംസ്ഥാന ബോർഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, പരീക്ഷാ ഫലപ്രഖ്യാപനം മുഴുവൻ പൂര്‍ത്തിയായ ശേഷമേ ഡിഗ്രി പ്രവേശനം ആരംഭിക്കാവു.
പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷാ ഫലം വരുന്നതില്‍ എന്തെങ്കിലും കാലതാമസം ഉണ്ടായാല്‍ ഒക്ടോബര്‍ 18ന് പഠനം ആരംഭിക്കുന്ന രീതിയില്‍ ക്രമീകരണം നടത്തണമെന്നും യുജിസി അറിയിച്ചു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒക്ടബോര്‍ 31 വരെ ക്യാന്‍സലേഷൻ ഫീസ് ഈടാക്കരുതെന്നും നിർദേശം ഉണ്ട്. അതിന് ശേഷം അപേക്ഷ പിന്‍വലിച്ചാല്‍ ഡിസംബര്‍ 31 വരെ പ്രോസസ്സിങ് ഫീസായി പരമാവധി ആയിരം രൂപ മാത്രമേ ഈടാക്കാനാകു. പരീക്ഷാ സർട്ടിഫിക്കറ്റുകള്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കാമെന്നും യുജിസി മാർഗരേഖയില്‍ വ്യക്തമാക്കി. അവസാന വര്‍ഷ, സെമസ്റ്റര്‍ പരീക്ഷകള്‍ ഓഗസ്റ്റ് 31 ഓടെ പൂര്‍ത്തിയാക്കണമെന്നും യുജിസി നിർദേശിച്ചു.