UGC NET : നെറ്റ് പരീക്ഷ അപേക്ഷയിൽ മാറ്റം വരുത്തണോ? മെയ് 31 നും ജൂൺ 1നും അവസരം; ഘട്ടങ്ങളിങ്ങനെ

By Web Team  |  First Published May 31, 2022, 10:58 AM IST

മെയ് 31, ജൂൺ 1 എന്നീ തീയതികളാണ് തിരുത്തൽ നടത്താൻ അവസരമുള്ളത്. പരീക്ഷ ജൂൺ മാസത്തിൽ നടത്താൻ സാധ്യത. 


ദില്ലി: യുജിസി നെറ്റ് പരീക്ഷ (UGC NET Exam) അപേക്ഷയിൽ (Application Correction Window) മാറ്റം വരുത്താൻ ഉദ്യോ​ഗാർത്ഥികൾ മെയ് 31, ജൂൺ 1 തീയതികളിൽ അവസരം ഒരുക്കി (National Testing Agency) നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി. ugcnet.nta.nic.in എന്ന ലിങ്കിലൂടെ ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷയിൽ ആവശ്യമായ മാറ്റങ്ങൾ  വരുത്താം. ഓൺലൈൻ മോഡിൽ‌ മാത്രമേ അപേക്ഷയിൽ മാറ്റം വരുത്താൻ‌ സാധിക്കൂ. മെയ് 24 മുതലാണ് അപേക്ഷ നടപടികൾ ആരംഭിച്ചത്. അപേക്ഷ സമർപ്പിക്കാനും ഫീസ് അടക്കാനുമുള്ള തീയതി മെയ് 30ന് അവസാനിച്ചു. മെയ് 31, ജൂൺ 1 എന്നീ തീയതികളാണ് തിരുത്തൽ നടത്താൻ അവസരമുള്ളത്. പരീക്ഷ ജൂൺ മാസത്തിൽ നടത്താൻ സാധ്യത. 

പൊതുവിദ്യാലയങ്ങളിൽനിന്നു വലിയ തോതിൽ കുട്ടികൾ കൊഴിഞ്ഞു പോകുന്നതിന് അറുതി വരുത്താനായി: മുഖ്യമന്ത്രി

Latest Videos

undefined

ഈ ഘട്ടങ്ങളിലൂടെ അപേക്ഷയിൽ തിരുത്തൽ വരുത്താം

ugcnet.nta.nic.in.  സന്ദർശിക്കുക. 
ഹോം പേജിൽ ചുവടെ നൽകിയിരിക്കുന്ന "കാൻഡിഡേറ്റ് ആക്‌റ്റിവിറ്റി" ബോക്‌സിൽ ലഭ്യമായ UGC NET 2022 അപേക്ഷാ ഫോം തിരുത്തൽ ലിങ്കിൽ ക്ലിക്കുചെയ്യുക. 
അടുത്തതായി, ലോഗിൻ പേജിൽ, ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും നൽകി നൽകിയിരിക്കുന്ന സുരക്ഷാ നമ്പർ നൽകുക. 
സൈൻ-ഇൻ ബട്ടൺ ക്ലിക്ക് ചെയ്യുക. 
പ്രധാനപ്പെട്ട എല്ലാ നിർദ്ദേശങ്ങളും വായിച്ച് "ഐ എ​ഗ്രീ" ചെക്ക്ബോക്സ് ടിക്ക് ചെയ്യുക. 
Proceed to application form എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. 
തുടർന്ന് UGC NET അപേക്ഷാ ഫോമിൽ ആവശ്യമായ മാറ്റങ്ങളോ തിരുത്തലുകളോ വരുത്തുക. 
"ഫൈനൽ സബ്മിറ്റ്" ബട്ടണിൽ ക്ലിക്ക് ചെയ്യുക. ശ്രദ്ധിക്കുക: മാറ്റിയ വിശദാംശങ്ങൾ ശരിയാണെന്ന് ഉറപ്പാക്കുക. അന്തിമമായി സമർപ്പിച്ച അപേക്ഷകർക്ക് കൂടുതൽ മാറ്റങ്ങളൊന്നും വരുത്താൻ അനുവദിക്കില്ല.
 

click me!