പ്രസ്തുത കോഴ്സുകൾക്ക് നവംബർ ഒന്ന് മുതൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. സംസ്ഥാനത്ത് കേരള സർവ്വകലാശാലക്കും കാലിക്കറ്റ് സർവ്വകലാശാലക്കും മാത്രമാണ് വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ അനുമതി ലഭിച്ചിട്ടുള്ളത്.
തിരുവനന്തപുരം: കേരള സർവ്വകലാശാലക്ക് 2021 അധ്യയന വർഷത്തേക്ക് വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകൾ നടത്താൻ യുജിസി അനുമതി. ബിരു ബിരുദാനന്തര തലങ്ങളിലാണ് ഇരുപത് കോഴ്സുകൾ നടത്താനാണ് അനുമതി ലഭിച്ചിട്ടുള്ളത്. ബിരുദതലത്തിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ബിബിഎ, ലൈബ്രറി സയൻസ്, ഇക്കണോമിക്സ്, കൊമേഴ്സ് എന്നീ കോഴ്സുകൾക്കും ബിരുദാനന്തര ബിരുദ തലത്തിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇക്കണോമിക്സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ലൈബ്രറി സയൻസ്, കൊമേഴ്സ്, എന്നിവക്കുമാണ് യുജിസി അംഗീകാരം നൽകിയിട്ടുള്ളത്.
പ്രസ്തുത കോഴ്സുകൾക്ക് നവംബർ ഒന്ന് മുതൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. സംസ്ഥാനത്ത് കേരള സർവ്വകലാശാലക്കും കാലിക്കറ്റ് സർവ്വകലാശാലക്കും മാത്രമാണ് വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ അനുമതി ലഭിച്ചിട്ടുള്ളത്. ബിഎസ് സി മാത്തമാറ്റിക്സ്, എം എസ് സി മാത്തമാറ്റിക്സ്, ബി എസ് സി കംപ്യൂട്ടർ സയൻസ്, എം എസ് സി കംപ്യൂട്ടർ സയൻസ്, ബിസിഎ എന്നീ പ്രോഗ്രാമുകൾക്ക് യുജിസിയുടെ അംഗീകാരത്തിനുള്ള നടപടികൾ പൂർത്തിയാക്കുന്ന മുറക്ക് അഡ്മിഷൻ ആരംഭിക്കുന്നതാണ്.
പ്രായപരിധി ഇല്ലാതെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഉള്ള എല്ലാവർക്കും വളരെയധികം ഉപയോഗപ്രദമാകുന്നവയാണ് പ്രസ്തുത കോഴ്സുകൾ. കേരള സർവ്വകലാശാലയുടെ റെഗുലർ പ്രോഗ്രാമുകൾ വഴി ലഭിക്കുന്നതിന് തുല്യമായ ബിരുദമാണ് വിദൂരവിദ്യാഭ്യാസം വഴി ലഭിക്കുന്നത്. വിശദവിവരങ്ങൾ www.ideku.net എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.