ഇരട്ടിത്തിളക്കത്തിലാണ് തൃശൂർ ജില്ല. എഞ്ചിനീയറിംഗിലും ഫാർമസിയിലും ഒന്നാം റാങ്ക് നേടിയിരിക്കുന്നത് തൃശൂർ സ്വദേശികളാണ്.
തിരുവനന്തപുരം: സംസ്ഥാനത്തെ കീം പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫാർമസി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയിരിക്കുന്നത് തൃശൂർ സ്വദേശി ഫാരിസ് അബ്ദുൾ നാസറാണ്. ഇരട്ടിത്തിളക്കത്തിലാണ് തൃശൂർ ജില്ല. എഞ്ചിനീയറിംഗിലും ഫാർമസിയിലും ഒന്നാം റാങ്ക് നേടിയിരിക്കുന്നത് തൃശൂർ സ്വദേശികളാണ്. ഒട്ടും പ്രതീക്ഷിക്കാത്ത വിജയമാണിതെന്ന് ഫാർമസി പരീക്ഷയിലെ റാങ്ക് ജേതാവ് ഫാരിസ്.
undefined
''രാവിലെ ഉറങ്ങി എണീറ്റപ്പോൾ ഒരു അത്ഭുതം സംഭവിച്ചത് പോലെ തോന്നി. ഫസ്റ്റ് റാങ്ക് എന്നത് വലിയൊരു കാര്യമാണല്ലോ. ശരിക്കും സർപ്രൈസ്ഡ് ആയി.'' ഫാരിസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ''മെഡിക്കൽ എൻട്രൻസിന്റെ തയ്യാറെടുപ്പുകളിലായിരുന്നു ഇതുവരെ. കഴിഞ്ഞ മാസം നീറ്റ് പരീക്ഷ എഴുതിയിരുന്നു. അതിന്റെ റിസൽട്ടിന് വേണ്ടി കാത്തിരിക്കുകയാണ്.'' ഫാരിസ് വ്യക്തമാക്കി
എഞ്ചിനീയറിംഗ് പരീക്ഷയിലെ ഒന്നാം റാങ്ക് നേടിയിരിക്കുന്നത് വടക്കാഞ്ചേരി സ്വദേശിയായ ഫയാസ് ഹാഷിം ആണ്. ആദ്യത്തെ പത്തിനുള്ളിൽ വരുമെന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത്. എട്ടാം ക്ലാസ് മുതൽ കംപ്യൂട്ടർ സയൻസ് വളരെ ഇഷ്ടമായിരുന്നു. കംപ്യൂട്ടർ സയൻസും മാത്സും. എഞ്ചിനീയറിംഗിന് പോകാൻ തന്നെയായിരുന്നു ഇഷ്ടം. എനിക്ക് റിസർച്ച് ചെയ്യാനാണ് ആഗ്രഹം. കംപ്യൂട്ടർ സയൻസിൽ റിസർച്ച് ചെയ്യണം.