18 നും 45 നുമിടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം സ്‌റ്റൈപ്പന്റ് ലഭിക്കും.
വയനാട്: അമൃദ് പരിശീലന കേന്ദ്രത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി വിവിധ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കാപ്പിത്തടിയില്‍ കരകൗശല വസ്തുകള്‍ നിര്‍മ്മാണം, തയ്യല്‍ പരിശീലനം (വനിതകള്‍ക്ക് മാത്രം), പ്രിന്റിംഗ് ആന്റ് ബുക്ക് ബൈന്റിംഗ് അപ്രന്റിസ്, ഡ്രൈവിംഗ്, ടെയിലറിംഗ് ഇന്‍സ്ട്രക്ടര്‍ എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. 18 നും 45 നുമിടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം സ്‌റ്റൈപ്പന്റ് ലഭിക്കും. അപേക്ഷ ഫോറം അമൃദില്‍ നിന്നും ലഭിക്കും. വെള്ളക്കടലാസില്‍ എഴുതിയും അപേക്ഷിക്കാം. ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ മാര്‍ച്ച് 7 ന് വൈകീട്ട് 4 നകം സെക്രട്ടറി, അമൃദ്, കല്‍പ്പറ്റ നോര്‍ത്ത്.പി.ഒ, 673122 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 04936 202195.
പഠന ലിഖ്‌ന അഭിയാന്‍ - പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ 'പഠന ലിഖ്‌ന അഭിയാന്‍ പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളില്‍ ആരംഭിച്ച സാക്ഷരതാ ക്ലാസുകളിലേക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ ആകെ മൊത്തം 21777 പഠിതാക്കളാണ് ഉള്ളത്. പഠന ലിഖ്‌ന അഭിയാന്‍ പൊതു സാക്ഷരതാ പരീക്ഷ മാര്‍ച്ച് 27 നടക്കും.
undefined
താത്കാലിക ഒഴിവ്
കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്പ്മെന്റിന്റെ എവിക്ടീസിന് സംവരണം ചെയ്യപ്പെട്ട അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. യോഗ്യത- അംഗീകൃത സര്‍വകാലാശാല ബിരുദം. ബിരുദാനന്തര കമ്പ്യൂട്ടര്‍ ഡിപ്ലോമ. 2021 ജനുവരി ഒന്നിന് പരമാവധി 25 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ റവന്യൂ അധികാരിയില്‍ നിന്നുള്ള സാക്ഷ്യ പത്രവും പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം മാര്‍ച്ച് ഏഴിനകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാക്കണം. ഫോണ്‍ : 0495 2376179