എന്‍.എസ്.എസ്. ഗാനത്തിന് നൃത്തമൊരുക്കാം കാലിക്കറ്റ് സര്‍വകലാശാല മത്സരം

By Web Team  |  First Published Aug 29, 2022, 12:54 PM IST

അഞ്ച് മിനിറ്റാണ് ദൈര്‍ഘ്യം. പങ്കെടുക്കുന്നവര്‍ എന്‍.എസ്.എസ്. വൊളന്റിയര്‍മാരായിരിക്കണം. 



കോഴിക്കോട്: നാഷണൽ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്.) ഗാനത്തിന് നൃത്താവിഷ്‌കാരം തയ്യാറാക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല മത്സരമൊരുക്കുന്നു. സര്‍വകലാശാലക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകളിലുള്ള എന്‍.എസ്.എസ്. യൂണിറ്റുകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. മനസ്സു നന്നാകട്ടെ.... എന്നു തുടങ്ങുന്ന മലയാളം ഗാനത്തിനും ഉഡേ.. സമാജ് കേലിയേ... എന്നു തുടങ്ങുന്ന ഹിന്ദി ഗാനത്തിനും പ്രത്യേകമായാണ് മത്സരം. അഞ്ച് മിനിറ്റാണ് ദൈര്‍ഘ്യം. പങ്കെടുക്കുന്നവര്‍ എന്‍.എസ്.എസ്. വൊളന്റിയര്‍മാരായിരിക്കണം. നൃത്താവിഷ്‌കാരത്തിന്റെ റെക്കോഡ് ചെയ്ത വീഡിയോകള്‍ reports.nss@uoc.ac.in എന്ന ഇമെയില്‍ വിലാസത്തില്‍ സെപ്റ്റംബര്‍ 15 വരെ അയക്കാം. ഒപ്പം സര്‍ക്കുലറില്‍ നല്‍കിയ ഗൂഗിള്‍ ഫോം പൂരിപ്പിച്ച് നല്‍കുകയും വേണം. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നല്‍കുമെന്ന് എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി അറിയിച്ചു. ഫോണ്‍: 0494 2407362.

മിനിമാരത്തോണ്‍ മത്സരം

Latest Videos

ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വലകലാശാലാ കായിക പഠനവിഭാഗം മിനി മാരത്തോണ്‍ മത്സരം സംഘടിപ്പിക്കുന്നു. 29-ന് രാവിലെ 7 മണിക്ക് സര്‍വകലാശാലാ കാന്റീന്‍ പരിസരത്തു നിന്നും തുടങ്ങി ഒലിപ്രംകടവിലേക്കും തിരിച്ചുമാണ് ഓട്ടം. പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. കായികദിനാചരണം 10 മണിക്ക് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ വൈസ്ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4 മണിക്ക് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാസ്‌കറ്റ് ബോള്‍, ഫിറ്റ്‌നസ് ചാലഞ്ച് മത്സരങ്ങളും നടക്കുമെന്ന് കായിക പഠനവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു.
 

click me!