എം.ടെക്‌ സ്‌പോട്ട് അഡ്മിഷൻ, ബി.ടെക് പ്രവേശനം, തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്; വിവിധ കോഴ്സുകളെക്കുറിച്ച്

By Web Team  |  First Published Sep 15, 2022, 11:27 AM IST

സിഡാക്കിനു കീഴിൽ തിരുവനന്തപുരം വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന ഇ ആർ ആൻഡ് ഡിസി ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്‌നോളജിയിൽ തൊഴിലധിഷ്ഠിത എം.ടെക്‌ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ


തിരുവനനന്തപുരം: സിഡാക്കിനു കീഴിൽ തിരുവനന്തപുരം വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന ഇ ആർ ആൻഡ് ഡിസി ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്‌നോളജിയിൽ തൊഴിലധിഷ്ഠിത എം.ടെക്‌ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. എംടെക് (വി എൽ എസ്‌ ഐ ആൻഡ് എംബഡഡ്‌ സിസ്റ്റംസ് ), എംടെക് (സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി), എസ്.സി/ എസ്.ടി കാറ്റഗറി സീറ്റൊഴിവ്-1 (സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി) എന്നീ പ്രോഗ്രാമുകളിലാണ് ഒഴിവുകൾ കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് (erdciit.ac.in) (8547897106, 9446103993. അവസാന തീയതി സെപ്റ്റംബർ 22.

ബി.ടെക് പ്രവേശനം: കോളേജ് ലിസ്റ്റ്
കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ ബി.ടെക് (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അംഗീകരിച്ച കോളേജ് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് സെപ്റ്റംബർ 16 വരെ കോളേജ് ഓപ്ഷനുകൾ ഓൺലൈനായി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.

Latest Videos

undefined

IBPS RRB PO Prelims 2022 : ആർആർബി പിഒ പ്രിലിംസ് റിസൾട്ട് പ്രസിദ്ധീകരിച്ച് ഐബിപിഎസ്; വിശദാംശങ്ങളിവയാണ്..

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ വിവിധ സെന്ററുകളിൽ സെപ്റ്റംബർ അവസാന വാരം ആരംഭിക്കുന്ന PGDCA കോഴ്‌സിലേക്ക് ഡിഗ്രി യോഗ്യതയുള്ളവർക്കും DCA (S) കോഴ്‌സിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവർക്കും ഡി.സി.എ കോഴ്‌സിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കും www.lbscentre.kerala.gov.in ൽ സെപ്റ്റംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396.

ഓൺലൈൻ സ്‌പോട്ട് അലോട്ട്‌മെന്റ്
2022-23 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des)  കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്‌പോട്ട് അലോട്ട്‌മെന്റ് സെപ്റ്റംബർ 17 ന് നടത്തും. www.lbscentre.kerala.gov.in വഴി സെപ്റ്റംബർ 14 വൈകിട്ട് 4 മണി മുതൽ സെപ്റ്റംബർ 16 വരെ ഓപ്ഷൻ സമർപ്പിക്കാം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ അപേക്ഷകർ നിലവിൽ പ്രവേശനം നേടിയ കോളേജിൽ നിന്നും സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള നോ ഒബ്ജക്ഷൻ  സർട്ടിഫിക്കറ്റ് (എൻ.ഒ.സി)  ഓപ്ഷൻ സമർപ്പണ സമയത്ത് നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. എല്ലാ വിഭാഗക്കാർക്കും അലോട്ട്‌മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

click me!