ഓണ്‍ലൈന്‍ പഠനത്തിന് കൈത്താങ്ങ്; വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോൺ ലൈബ്രറിയൊരുക്കി തിരൂരിലെ വിദ്യാലയം

By Web Team  |  First Published Jun 17, 2021, 3:32 PM IST

ഓൺലൈൻ പഠനത്തിന് സ്മാർട്ട്‌ ഫോണുകളും മറ്റു സൗകര്യങ്ങളും ഇല്ലാത്തവർക്കാണ് ഈ ലൈബ്രറിയിൽനിന്ന് ഫോണുകൾ അനുവദിക്കുക. 


മലപ്പുറം: ലൈബ്രറിയിൽ അംഗത്വം നേടി പുസ്തകങ്ങൾ എടുക്കുന്നതുപോലെ സ്മാർട്ട്‌ ഫോണുകൾ എടുക്കാൻ കഴിയുന്ന ലൈബ്രറികൾ ഉണ്ടോ? തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പറയും.. “ഉണ്ട് !!” ഈ സ്കൂളിലെ ഫോൺ ലൈബ്രറിയിൽ എത്തിയാൽ ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോൺ എടുക്കാം.

ഉപയോഗം കഴിഞ്ഞാൽ ലൈബ്രറിയിൽ പുസ്തകങ്ങൾ തിരിച്ചുനൽകുന്നതുപോലെ ഫോണുകൾ തിരിച്ചു നൽകണം. ഓൺലൈൻ പഠനത്തിന് സ്മാർട്ട്‌ ഫോണുകളും മറ്റു സൗകര്യങ്ങളും ഇല്ലാത്തവർക്കാണ് ഈ ലൈബ്രറിയിൽനിന്ന് ഫോണുകൾ അനുവദിക്കുക. നൂറിലേറെ സ്മാർട്ട്‌ ഫോണുകളാണ് ലൈബ്രറിയിൽ ഉള്ളത്.

Latest Videos

undefined

ഫോൺ ആവശ്യമുള്ള കുട്ടികൾ അതത് ക്ലാസ് അധ്യാപകനോട്‌ ആവശ്യപ്പെടാം. അധ്യാപകൻ കുട്ടിയുടെ വീട്ടിലെത്തി സമർട്ട് ഫോൺ സൗകര്യം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മൊബൈൽ ഫോൺ ലൈബ്രറിയിൽ അംഗത്വം നൽകും. പിന്നീട് വിദ്യാർത്ഥിക്ക് ലൈബ്രറിയിൽ എത്തി ഫോൺ എടുക്കാം. സ്കൂളിലെ അധ്യാപകരും മറ്റും നൽകിയ സംഭാവന ഉപയോഗിച്ചാണ് ലൈബ്രറിയിലേക്ക് ആവശ്യമായ സ്മാർട്ട് ഫോണുകൾ വാങ്ങിയത്. ലൈബ്രറിയിലെ ഫോണുകളിൽ സ്കൂളിന്റെ ലോഗോയും സ്റ്റിക്കറും പതിച്ചാണ് നൽകുന്നത്.


 

click me!