സംസ്ഥാനത്തെ ഐടിഐകളിൽ കോഴ്‌സുകൾ കാലോചിതമായി പരിഷ്കരിക്കുന്ന കാര്യം പരിഗണനയിൽ: മന്ത്രി വി ശിവൻകുട്ടി

By Web Team  |  First Published Sep 1, 2022, 10:37 AM IST

കാലിക പ്രസക്തിയില്ലാത്ത കോഴ്‌സുകൾ ഉപേക്ഷിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.


തിരുവനന്തപുരം: സംസ്ഥാനത്തെ ഐ ടി ഐകളിൽ കോഴ്‌സുകൾ കാലോചിതമായി പരിഷ്കരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.  ആധുനിക തൊഴിൽ കമ്പോളത്തിനും തൊഴിൽ രീതികൾക്കും അനുസൃതമായാണ് കോഴ്‌സുകൾ പരിഷ്കരിക്കുക. കാലിക പ്രസക്തിയില്ലാത്ത കോഴ്‌സുകൾ ഉപേക്ഷിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗവ. ഐ ടി ഐ ചാക്ക രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള നവീകരണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായതിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുക ആയിരുന്നു മന്ത്രി.

ചാക്ക ഗവ.ഐ ടി ഐയുടെ ഒന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾക്ക് 5.23 കോടി രൂപയും കൂടാതെ സ്പെഷ്യൽ ഫണ്ടായി 22 ലക്ഷം രൂപയും അനുവദിച്ചിരുന്നു. അത്യാധുനിക സംവിധാനങ്ങൾ ഉള്ള ലാബുകളുടെ നിർമ്മാണവും സ്കൂൾ കെട്ടിടത്തിന്റെ നവീകരണവുമൊക്കെയാണ് ഒന്നാം ഘട്ടത്തിൽ നടന്നത്. ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷനായിരുന്നു.

Latest Videos

undefined

GATE 2023 : ​​ഗേറ്റ് 2023 ഇന്ന് മുതൽ അപേക്ഷിക്കാം! അവസാന തീയതി സെപ്റ്റംബർ 30; അപേക്ഷ നടപടികളെന്തൊക്കെ?

സൂക്ഷ്മ തൊഴില്‍ സംരംഭ യൂണിറ്റിന് അപേക്ഷിക്കാം
ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് റ്റു ഫിഷര്‍ വിമെന്‍ മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. എഫ്.എഫ്.ആര്‍-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. 2 മുതല്‍ 5 വരെ പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി 5 ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും. അപേക്ഷകര്‍ തീരദേശ പഞ്ചായത്ത് നിവാസികളായിരിക്കണം. അപേക്ഷാ ഫോമുകള്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സാഫ് നോഡല്‍ ഓഫീസ്, ജില്ലയിലെ വിവിധ മത്സ്യഭവന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷകള്‍ അയക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847907161, 9895332871

അപേക്ഷാ തീയതി നീട്ടി
സംസ്ഥാനത്തെ 2022-23 അധ്യയന വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്.എം.സി.ടി) പ്രവേശനത്തിനുള്ള അപേക്ഷ തിയതി സെപ്റ്റംബര്‍ 11 വരെ നീട്ടി. അപേക്ഷകര്‍ കേരള എച്.എസ്.ഇ ബോര്‍ഡ് നടത്തുന്ന ഹയര്‍ സെക്കന്ററി പരീക്ഷയോ തത്തുല്യമോ പാസായിരിക്കണം. എല്‍.ബി.എസ് സെന്റര്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഫീസടയ്ക്കാം. പൊതുവിഭാഗത്തിന് 1200, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 600 എന്നിങ്ങനെയാണ് ഫീസ്. വിവരങ്ങള്‍ക്ക് 0471 2324396,2560327

click me!