ചീഫ് ന്യൂഡില്‍സ് ഓഫീസറാകാം; പ്രതിഫലം കേട്ട് ബോധം പോകരുത്.!

By Web Team  |  First Published Oct 17, 2020, 1:16 PM IST

ബ്രാന്‍ഡിന്റെ അന്‍പതാം വാര്‍ഷികം പ്രമാണിച്ചാണ് ലോകത്തെ ആദ്യ ചീഫ് ന്യൂഡില്‍സ് ഓഫീസര്‍ 'തസ്തികയിലേക്കുള്ള' പരസ്യം ഈ മാസത്തിന്റെ തുടക്കത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 


ന്യൂയോര്‍ക്ക്: ന്യൂഡില്‍സ് കഴിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. ഇത്തരക്കാര്‍ക്ക് പറ്റിയ ഒരു ജോലി പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പ്രശസ്ത ന്യൂഡില്‍സ് ബ്രാന്‍ഡ് ആയ ടോപ്‌രാമെന്‍റ് മാതൃകമ്പനിയായ നിസ്സിന്‍ ഫുഡ്‌സിലാണ് ഈ ജോലി. തസ്തികയുടെ പേര് ചീഫ് ന്യൂഡില്‍സ് ഓഫീസര്‍.

ബ്രാന്‍ഡിന്റെ അന്‍പതാം വാര്‍ഷികം പ്രമാണിച്ചാണ് ലോകത്തെ ആദ്യ ചീഫ് ന്യൂഡില്‍സ് ഓഫീസര്‍ 'തസ്തികയിലേക്കുള്ള' പരസ്യം ഈ മാസത്തിന്റെ തുടക്കത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചീഫ് ന്യൂഡില്‍സ് ഓഫീസര്‍ തസ്തികയിലേക്ക് എത്തണമെങ്കില്‍ ആദ്യം ടോപ്‌രാമെന്‍റ് ന്യൂഡില്‍സ് ഉപയോഗിച്ച് നിങ്ങള്‍ ഒരു വ്യത്യസ്ത വിഭവം തയ്യാറാക്കണം. 

Latest Videos

undefined

അതിന് ശേഷം #howdoyoutopramen എന്ന ഹാഷ്ടാഗോടെ വിഭവത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡയയില്‍ പങ്കുവയ്ക്കണം. നിങ്ങളുടെ വിഭവം കണ്ട് നിസ്സിന്‍ ഫുഡ്‌സ് നിങ്ങളെ ചീഫ് ന്യൂഡില്‍സ് ഓഫീസറായി തിരഞ്ഞെടുക്കും.

തിരഞ്ഞെടുത്താല്‍ കമ്പനിയുടെ എല്ലാ പുത്തന്‍ ന്യൂഡില്‍സ് ഫ്ലെവറുകള്‍ ആദ്യം രുചിച്ച് നോക്കാനുള്ള അവസരവും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ചേരുവകകള്‍ ചേര്‍ത്ത് ടോപ്‌രാമെന്‍ ന്യൂഡില്‍സ് ഫ്ലേവര്‍ നിര്‍ദ്ദേശിക്കാനുള്ള അവസരവും ലഭിക്കും.

ഈ ജോലിക്ക് 10,000 ഡോളര്‍, ഏകദേശം 7.3 ലക്ഷം രൂപയാണ് ലഭിക്കുന്നത്. എന്നാല്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യവുമുണ്ട്. അമേരിക്കയില്‍ താമസിക്കുന്ന 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ഈ അവസരമുള്ളത്.

click me!