ഐടിഐ പഠിച്ചവരെ പൂര്‍ണ്ണമായും ഒഴിവാക്കുന്ന നയമാണ് പി.എസ്.സിക്ക് എന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പരാതി.
തിരുവനന്തപുരം: ഐടിഐ യോഗ്യതയുള്ള സര്‍ക്കാര്‍ തസ്ഥികകള്‍ ഉയര്‍ന്ന യോഗ്യതക്കാര്‍ കൈയ്യടക്കുന്നതായി പരാതി. തദ്ദേശ സ്വയം ഭരണം, പൊതുമാരമത്ത് വകുപ്പുകളിലെ ഓവര്‍ സീനിയര്‍ ഗ്രേഡ് മൂന്ന് തസ്തികളിലാണ് ഉയര്‍ന്ന യോഗ്യതയുള്ളവര്‍ കൂടുതലായി കടന്നുവരുന്നത്. ഇതിനെതിരെ സര്‍ക്കാറിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഐടിഐക്കാര്‍. മുഖ്യമന്ത്രിക്കും വിവിധ മന്ത്രിമാര്‍ക്കും ഇത് കാണിച്ച് പരാതി നല്‍കും.
പി.എസ്.സിയുടെ നിലവിലെ മാനദണ്ഡമനുസരിച്ച് ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും ഈ തസ്തികളിലേക്ക് അപേക്ഷിക്കാം. ചോദ്യങ്ങളുടെ നിലവാരവും കട്ട് ഓഫ് മാര്‍ക്കും ഇതിനനുസരിച്ച് ഉയരും. ഇത് താഴ്ന്ന യോഗ്യതയുള്ളവര്‍ക്ക് തിരിച്ചടിയാകും. ഐടിഐ പഠിച്ചവരെ പൂര്‍ണ്ണമായും ഒഴിവാക്കുന്ന നയമാണ് പി.എസ്.സിക്ക് എന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പരാതി.
undefined
ഐടിഐ യോഗ്യതയുള്ളര്‍ക്ക് അപേക്ഷിക്കാലുന്ന ഏക തസ്തികയാണ് 96 ശതമാനവും ഉയര്‍ന്ന ബിടെക്, എംടെക്കുകാര്‍ കൈയ്യടക്കുന്നത് എന്നാണ് ഐടിഐ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ പരാതി.
ഉയര്‍ന്ന പത്ത് തസ്തികയിലേക്കുള്ള പരീക്ഷകള്‍ പി.എസ്.സി നടത്താനിരിക്കുന്നതെയുള്ളൂ. ഓവര്‍സിയര്‍ ഗ്രേഡ് മൂന്ന് തസ്തിതയില്‍ കയറിയവര്‍ക്ക് യോഗ്യത അനുസരിച്ച് സ്ഥാനക്കയറ്റം കിട്ടും. ഈ ജോലിവെറും ചവിട്ടുപടി മാത്രമാണ്. ലാസ്റ്റ്ഗ്രേഡ് തസ്തികയില്‍ ബിരുദക്കാരെ വിലക്കിയ രീതിയില്‍ ഇതില്‍ ഉന്നത ബിരുദക്കാരെ വിലക്കണമെന്നാണ് ഉദ്യോഗാകര്‍ത്ഥികളുടെ ആവശ്യം.