വരാണസിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ പദ്ധതി ഇന്ത്യയുടെ ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള ചുവടുവയ്പാണെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.
ലക്നൗ: സ്വാതന്ത്യത്തിന് ശേഷമുള്ള കാലയളവിൽ മെഡിക്കൽ സൗകര്യങ്ങളുടെ അഭാവം മൂലം ജീവൻ നഷ്ടപ്പെട്ടവർക്കുള്ള ആദരാജ്ഞലിയാണ് ഉത്തർപ്രദേശിലെ പുതിയ മെഡിക്കൽ കോളേജുകൾ (medical colleges) എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (yogi adityanath). 1947 മുതൽ 2016 വരെ ഉത്തർപ്രദേശിൽ ആകെ 12 മെഡിക്കൽ കോളേജുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ബിജെപി ഭരണത്തിൽ എത്തിയപ്പോൾ 30 എണ്ണം ആരംഭിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വരാണസിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ പദ്ധതി ഇന്ത്യയുടെ ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള ചുവടുവയ്പാണെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.
''സ്വാതന്ത്ര്യാനന്തരം മെഡിക്കൽ സൗകര്യങ്ങളുടെ അഭാവം മൂലം ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കുമുള്ള ആദരാജ്ഞലിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നടത്തിയ 9 പുതിയ മെഡിക്കൽ കോളേജുകൾ. കൂടാതെ ചികിത്സ ലഭിക്കാതെ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ ഇനി ഒരാൾക്കും ഉണ്ടാകില്ല എന്ന് ഉറപ്പ് നൽകുന്നു. രാമന് വേണ്ടിയുള്ള അഹല്യയുടെ കാത്തിരിപ്പ് അവസാനിച്ചതുപോലെ, ആരോഗ്യ സംവിധാനങ്ങൾക്ക് വേണ്ടിയുള്ള സംസ്ഥാനത്തെ ജനങ്ങളുടെ കാത്തിരിപ്പിന് അവസാനമായി.'' രാമായണത്തെ ഉദ്ധരിച്ച് സിദ്ധാർത്ഥ് നഗറിലെ ഉദ്ഘാടന പ്രസംഗത്തിൽ യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനക്ക് കീഴിൽ 30 മെഡിക്കൽ കോളേജുകൾ ഉത്തർപ്രേദശിൽ ആരംഭിച്ചു. കൂടാതെ സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെയും മെഡിക്കൽ കോളേജുകൾ പ്രവർത്തിക്കുന്നുണ്ട്.