ഒരു ഭാഷാപഠനത്തിന്റെ ഭാഗമായ സാഹിത്യ രചനയുടെ ഉള്ളടക്കം ഏതെങ്കിലും വ്യക്തിയുടെ വികാരങ്ങളെ വ്രണപ്പെടുത്താത്തതും നമ്മുടെ സമൂഹത്തിന്റെ യഥാർത്ഥ ചിത്രം ഉൾക്കൊള്ളുന്നതുമായിരിക്കണം. യൂണിവേഴ്സിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ദില്ലി: തമിഴ്, ദളിത് എഴുത്തുകാരായ ഭാമ ഫൗസ്റ്റീന സൂസൈരാജ്, സുകീർത്തന റാണി, ബംഗാളി എഴുത്തുകാരിയായ മഹാശ്വേതാ ദേവി എന്നിവരുടെ രചനകൾ ബിഎ ഇംഗ്ലീഷ് സിലബസിൽ നിന്നും ഒഴിവാക്കിയ സംഭവത്തെ ന്യായീകരിച്ച് ദില്ലി യൂണിവേഴ്സിറ്റി. ജനാധിപത്യ പ്രകിയയിലൂടെയാണ് സിലബസ് അംഗീകരിക്കപ്പെട്ടതെന്ന് യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു. ഒരു ഭാഷാപഠനത്തിന്റെ ഭാഗമായ സാഹിത്യ രചനയുടെ ഉള്ളടക്കം ഏതെങ്കിലും വ്യക്തിയുടെ വികാരങ്ങളെ വ്രണപ്പെടുത്താത്തതും നമ്മുടെ സമൂഹത്തിന്റെ യഥാർത്ഥ ചിത്രം ഉൾക്കൊള്ളുന്നതുമായിരിക്കണം. യൂണിവേഴ്സിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ബിഎ (ഓണേഴ്സ്) ഇംഗ്ലീഷ് കോഴ്സിൽ നിന്ന് മഹാശ്വേതാ ദേവിയുടെ ദ്രൗപദി, സുകീർത്തനറാണിയുടെ മൈ ബോഡി, സൂസൈരാജിന്റെ എന്നീ മൂന്ന് പാഠങ്ങൾ നീക്കം ചെയ്തതിന്റെ പേരിൽ ദില്ലി യൂണിവേഴ്സിറ്റി വിമർശനം നേരിട്ടിരുന്നു. സർവ്വകലാശാലയിലെ അക്കാദമിക് കൗൺസിലിലെ 15 അംഗങ്ങൾ ഈ നീക്കത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു. പാഠ്യപദ്ധതി പരമാവധി നശിപ്പിച്ചു എന്നാണ് അക്കാദമിക് കൗൺസിൽ അംഗങ്ങൾ കുറ്റപ്പെടുത്തിയത്.
Press Release pic.twitter.com/exLI9b5uIQ
— University of Delhi (@UnivofDelhi)
undefined
ദളിതർ, ആദിവാസികൾ, സ്ത്രീകൾ, ലൈംഗിക ന്യൂനപക്ഷങ്ങൾ, എന്നിവരുടെ പ്രാതിനിധ്യത്തെ എല്ലായ്പ്പോഴും മുൻവിധിയോടെയാണ് മേൽനോട്ട സമിതി സമീപിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തി. അതേ സമയം ദേശീയ, അന്തർദ്ദേശീയ പ്രശസ്തി നേടിയവരുടെ രചനകൾ, ജാതിയോ മതമോ വർണ്ണമോ പരിഗണിക്കാതെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് സർവ്വകലാശാല മേൽനോട്ട സമിതിയുടെ ന്യായീകരണം.
ഇന്ത്യൻ സൈന്യത്തെ മോശമായി ചിത്രീകരിക്കുകയും ലൈംഗിക ഉള്ളടക്കം കൂടുതലായി ഉള്ളതുകൊണ്ടുമാണ് ഈ പാഠഭാഗങ്ങൾ സിലബസിൽ നിന്നും നീക്കം ചെയ്തതെന്ന് പേര് വെളിപ്പെടുത്താൻ തയ്യാറാത്ത സർവ്വകലാശാല ഉദ്യോഗസ്ഥൻ പറഞ്ഞതായി ദ് പ്രിന്റ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. സമിതി തീരുമാനത്തിനെതിരെ അധ്യാപക സംഘടനകളും വിമർശനമുയർത്തിയിട്ടുണ്ട്.