നീറ്റ് പിജി പ്രവേശനം; 2021ലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ നികത്തണമെന്ന ഹര്‍ജി, സുപ്രീം കോടതി തള്ളി

By Web Team  |  First Published Jun 10, 2022, 12:18 PM IST

കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സുപ്രീംകോടതി ബുധനാഴ്ച മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.


ദില്ലി: നീറ്റ് പിജി പ്രവേശനത്തിൽ (NEET PG Admission) ബാക്കി വന്ന സീറ്റുകളിലേക്ക് (Counselling) കൗണ്സിലിംഗ് നടത്തണമെന്ന  ഹർജി സുപ്രീം കോടതി (Supreme Court) തള്ളി.  പ്രത്യേക കൗൺസിലിം​ഗ് വേണ്ട എന്ന് കേന്ദ്രവും (medical C മെഡിക്കൽ കമ്മീഷനും തീരുമാനിച്ചുവെങ്കിൽ അതിനെ ചോദ്യം ചെയ്യേണ്ടതില്ല എന്ന് കോടതി വ്യക്തമാക്കി.  ഒഴിച്ചിട്ട 1456 സീറ്റുകളിൽ കൗൺസിലിങ് നടത്തി പ്രവേശനം നൽകണമെന്നായിരുന്നു ആവശ്യം. ജസ്റ്റീസുമാരായ എം.ആര്‍. ഷാ, അനിരുദ്ധ ബോസ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സുപ്രീംകോടതി ബുധനാഴ്ച മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

നീറ്റ് പിജി പ്രവേശനം; 2021ലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ നികത്തണമെന്ന ഹര്‍ജി, സുപ്രീം കോടതി വിധി ഇന്ന്

Latest Videos

undefined

വിദ്യാര്‍ഥികളുടെ ഭാവി വെച്ചു കളിക്കരുതെന്ന് സുപ്രീം കോടതി മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍, നീറ്റ് പിജി കൗണ്‍സിലിംഗിന് വേണ്ടി ഒരുക്കിയിരുന്നു പ്രത്യേക വെബ് പോര്‍ട്ടല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റി നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. 2021, 2022 വര്‍ഷത്തേക്കുള്ള നീറ്റ് പിജി കൗണ്‍സിലിംഗുകള്‍ ഒരുമിച്ചു നടത്താന്‍ കഴിയില്ലെന്നും കമ്മിറ്റി വ്യക്തമാക്കി. 

പൊതുവിദ്യാലയങ്ങളില്‍ 'കാലാവസ്ഥാ നിലയങ്ങൾ'; ഒരുചുവട് കൂടി മുന്നോട്ടെന്ന് മന്ത്രി വി ശിവൻകുട്ടി

ഒഴിവു വന്ന സീറ്റുകള്‍ ഡോക്ടര്‍മാര്‍ക്കുള്ളതല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. ഇത് അധ്യാപകര്‍ക്കുള്ളതാണ്. സാധാരണയായി വിദ്യാര്‍ഥികള്‍ ഈ സീറ്റ് തെരഞ്ഞെടുക്കാറില്ല. മുന്‍വര്‍ഷങ്ങളിലും ഈ സീറ്റുകളില്‍ ഇതുപോലെ ഒഴിവു വന്നിരുന്നു. 1456 സീറ്റുകള്‍ ഒഴിവുള്ളതില്‍ 1100 എണ്ണം സ്വകാര്യ മെഡിക്കല്‍ കോളജുകളിലാണ്. ഈ നോണ്‍ ക്ലിനിക്കല്‍ സീറ്റുകള്‍ക്ക് സ്വകാര്യ കോളജുകളില്‍ ഉയര്‍ന്ന ഫീസ് ആയത് കൊണ്ട് ആരും തെരഞ്ഞെടുക്കാറില്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ ഇന്നലെ അറിയിച്ചിരുന്നു.

click me!