സാമൂഹ്യ നീതി വകുപ്പിന്റെ വിദ്യാഭ്യാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

By Web Team  |  First Published Jun 29, 2021, 9:04 AM IST

കാക്കനാട് സിവില്‍  സ്റ്റേഷനില്‍  പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസിലാണ് നിശ്ചിത മാതൃകയില്‍  വിദ്യാര്‍ത്ഥിയും ഇപ്പോഴത്തെ രക്ഷിതാവും സംയുക്തമായി അപേക്ഷ നല്‍കേണ്ടത്. 


കാക്കനാട് : അതിക്രമത്തിന് ഇരയായി ഗുരുതരമായി പരുക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും  മക്കള്‍ക്കുളള വിദ്യഭ്യാസത്തിന് സാമൂഹ്യ നീതി വകുപ്പിന്റെ ധനസഹായ പദ്ധതി. കുടുംബ  വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയില്‍  താഴെയായിരിക്കണം. കുറ്റകൃത്യം നടന്ന് അഞ്ച് വര്‍ഷത്തിനുളളിലായിരിക്കണം അപേക്ഷ.  റോഡ് അപകട കേസുകള്‍ ഈ പദ്ധതിയില്‍  ഉള്‍പ്പെടുന്നില്ല. മറ്റ് ആനൂകൂല്യങ്ങള്‍ കൈപറ്റാത്തവരുമായിരിക്കണം.  കാക്കനാട് സിവില്‍  സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസിലാണ് നിശ്ചിത മാതൃകയില്‍  വിദ്യാര്‍ത്ഥിയും ഇപ്പോഴത്തെ രക്ഷിതാവും സംയുക്തമായി അപേക്ഷ നല്‍ കേണ്ടത്. അവസാന തീയതി 2021 ജൂലൈ മാസം 15.  കൂടുതല്‍  വിവരങ്ങള്‍ക്ക് 0484 – 2425249,  9207270064  എന്ന ഫോണ്‍ നമ്പറില്‍  ബന്ധപ്പെടുക.

 

Latest Videos

undefined

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 


 

click me!