പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, സ്‌കൂൾ സിലബസുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയാണ് പരീക്ഷ. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പരീക്ഷ നടക്കും.
തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്‌കോളർഷിപ്പ് 2021-22 (Thaliru Scholarship 2021 - 2022) പദ്ധതിയുടെ രജിസ്ട്രേഷൻ സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ നവംബർ 30 വരെ നീട്ടി. https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റുവഴി ഓൺലൈനായിട്ടാണ് രജിസ്ട്രേഷൻ. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഒരു വർഷത്തെ തളിര് മാസിക സൗജന്യമായി ലഭിക്കും. ജൂനിയർ (5, 6, 7 ക്ലാസുകൾ), സീനിയർ (8, 9, 10 ക്ലാസുകൾ) വിഭാഗങ്ങളിലായാണ് പരീക്ഷ നടക്കുക.
പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, സ്‌കൂൾ സിലബസുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയാണ് പരീക്ഷ. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പരീക്ഷ നടക്കും. 2022 ജനുവരി മാസത്തിലാവും ജില്ലാതല പരീക്ഷ. ജില്ലാതല മത്സരവിജയികൾക്ക് ഓരോ ജില്ലയിലും 60 കുട്ടികൾക്ക് 1000 രൂപയുടെ സ്‌കോളർഷിപ്പും 100 കുട്ടികൾക്ക് 500 രൂപയുടെ സ്‌കോളർഷിപ്പും ലഭ്യമാവും. കേരളത്തിലൊട്ടാകെ 2500ഓളം കുട്ടികൾക്കായി 16 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പുകളാണ് വിതരണം ചെയ്യുക. സംസ്ഥാനതലത്തിൽ ഇരു വിഭാഗത്തിലും ആദ്യമെത്തുന്ന മൂന്നു സ്ഥാനക്കാർക്ക് 10000, 5000, 3000 രൂപയുടെ സ്‌കോളർഷിപ്പുകളും നൽകും. കൂടുതൽ വിവരത്തിന് 8547971483, 0471-2333790, scholarship@ksicl.org.
undefined
ജൂനിയർ (5, 6, 7 ക്ലാസുകൾ), സീനിയർ (8, 9, 10 ക്ലാസുകൾ) വിഭാഗങ്ങളിൽ പ്രത്യേകം പരീക്ഷ ഉണ്ടായിരിക്കും. ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമായി രണ്ടു ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ നടത്തുന്നത്. ജില്ലാതല പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്കു വാങ്ങുന്ന കുട്ടിയെ/കുട്ടികളെ സംസ്ഥാനതല പരീക്ഷയ്ക്ക് പങ്കെടുപ്പിക്കുന്നതാണ്. 2022 ജനുവരി 8, 12 തീയതികളിൽ ജില്ലാതല പരീക്ഷ. സംസ്ഥാനതലത്തിൽ ആദ്യ മൂന്നു റാങ്കുകാർക്ക് 10,000, 5,000, 3,000 രൂപയുടെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും.
ജില്ലാതലത്തിൽ ഇരുവിഭാഗത്തിൽ നിന്നും ഏറ്റവുമുയർന്ന മാർക്കു നേടുന്ന 60 കുട്ടികൾക്ക് ( ഒരു വിഭാഗത്തിൽ 30 ) 1000 രൂപയുടെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും. തുടർന്നുവരുന്ന 100 കുട്ടികൾക്ക് ( ഒരു വിഭാഗത്തിൽ 50 ) 500 രൂപയുടെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും. നൂറിൽ കൂടുതൽ രജിസ്ട്രേഷൻ നടത്തുന്ന സ്കൂളുകളിലെ ലൈബ്രറിക്ക് ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകങ്ങൾ സമ്മാനം. 100 ചോദ്യങ്ങളാവും പരീക്ഷയിൽ ഉണ്ടാവുക. 90 മിനിറ്റ് (ഒന്നര മണിക്കൂർ) സമയമാണ് പരീക്ഷയ്ക്ക് അനുവദിച്ചിരിക്കുന്നത്.
രജിസ്ട്രേഷന് മുന്‍പ് ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം
ഫോം പൂരിപ്പിക്കേണ്ടത് ഇംഗ്ലീഷിൽ ആയിരിക്കണം. സ്കൂൾ ഉൾപ്പെടുന്ന ജില്ലയിൽ ആയിരിക്കും ജില്ലാതലപരീക്ഷ എഴുതാൻ കഴിയുക. ജില്ല കൃത്യമായി ചേർക്കാൻ ശ്രദ്ധിക്കുക. തളിര് മാസിക അയയ്ക്കേണ്ട വിലാസമാണ് വീട്ടുവിലാസം ആയി കൊടുക്കേണ്ടത്. ഫീസ് അടച്ച് രജിസ്ട്രേഷൻ പൂർത്തിയാവുമ്പോൾ രജിസ്ട്രേഷൻ നമ്പർ ലഭിക്കും. ഇത് എഴുതി സൂക്ഷിക്കുക. തൊട്ടുതാഴെയുള്ള ലിങ്കിൽനിന്ന് രസീപ്റ്റ് ഡൌൺലോഡ് ചെയ്തു സൂക്ഷിക്കേണ്ടതാണ്. പേയ്മെന്റ് ഓപ്ഷനിൽ Card, UPI എന്നിവയിലൊന്ന് തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.
സർവീസ് ചാർജ് ഇതിൽ ഉണ്ടാവില്ല. വിവിധ ബാങ്കുകളുടെ ഡെബിറ്റ് (ATM Card) കാർഡുകളോ /ക്രഡിറ്റ് കാർഡുകളോ ഇതിൽ ഉപയോഗിക്കാനാകും. നെറ്റ്ബാങ്കിങ് തിരഞ്ഞെടുത്താൽ സർവീസ് ചാർജുകൂടി അടയ്ക്കേണ്ടിവരും. സ്കോളർഷിപ്പ് ലഭിക്കുകയാണെങ്കിൽ സ്കോളർഷിപ്പ് തുക കൈമാറുന്നത് കുട്ടിയുടെയോ രക്ഷിതാവിന്റെയോ ബാങ്ക് അക്കൌണ്ടിലേക്ക് ആവും. അതുകൂടി ചേർത്തുപോകുന്നതാണ് നല്ലത്. എന്നാൽ ആധാർ നമ്പർ, ബാങ്ക് ഡീറ്റെയിൽസ് എന്നിവ ചേർക്കാതെയും രജിസ്ട്രേഷൻ പൂർത്തിയാക്കാനാകും.