ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമാക്കാൻ അധ്യാപക പരിശീലന പരിപാടികളിൽ മാറ്റം വരുത്തും

By Web Team  |  First Published Jun 25, 2021, 10:27 AM IST

എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഡിജിറ്റൽ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും. ഡിജിറ്റൽ ക്ലാസുകളുടെ പോരായ്മകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 


തിരുവനന്തപുരം: സ്കൂളുകളിലെ ഓൺലൈൻ പഠന ക്‌ളാസുകൾ കൂടുതൽ ഫലപ്രദമാക്കാൻ അധ്യാപക പരിശീലന പരിപാടികളിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിലാണെന്ന്മന്ത്രി വി.ശിവൻകുട്ടി. കെഎസ്ടിഎയുടെ “വീട്ടിലൊരു വിദ്യാലയം” പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഡിജിറ്റൽ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും. ഡിജിറ്റൽ ക്ലാസുകളുടെ പോരായ്മകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അധ്യാപകരും വിദ്യാർത്ഥികളും നേരിട്ട് ആശയവിനിമയം നടത്തുന്ന സംവിധാനത്തിലേക്ക് പഠന പ്രവർത്തനങ്ങൾ താമസിയാതെ മാറുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Latest Videos

undefined

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!