സ്‌പെഷ്യൽ സ്‌കൂൾ അധ്യാപക പരിശീലന കോഴ്‌സ്; ഹാർബർ എൻജിനിയറിങ്ങിൽ ഇന്റേൺ നിയമനം

By Web Team  |  First Published Oct 22, 2021, 4:08 PM IST

ഡിപ്ലോമ ഇൻ സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ ആന്റ് ഡെവലപ്‌മെന്റൽ ഡിസബിലിറ്റീസ്) {D.Ed.Spl.Ed.(IDD) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു


തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന എസ്.ഐ.എം.സിയിൽ റീ ഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരത്തോടെ നടത്തുന്ന ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരെ പഠിപ്പിക്കുന്ന ദ്വിവത്സര അധ്യാപക പരിശീലന കോഴ്‌സായ ഡിപ്ലോമ ഇൻ സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ ആന്റ് ഡെവലപ്‌മെന്റൽ ഡിസബിലിറ്റീസ്) {D.Ed.Spl.Ed.(IDD) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയിക്കണം. റീ ഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ Centralized Online Admission Process വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നവംബർ 11 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.rehabcouncil.nic.in, ഫോൺ: 0471 2418524, 9383400208.

ഹാർബർ എൻജിനിയറിങ് വകുപ്പിൽ വിവിധ കാര്യാലയങ്ങളിൽ സിവിൽ (ഡിസൈൻ)-2, സിവിൽ (വർക്ക്‌സ്)-16, ഇലക്ട്രിക്കൽ-2 എന്നിങ്ങനെ ഇന്റേണുകളെ നിയമിക്കുന്നു. സിവിൽ (ഡിസൈൻ) എം.ടെക് സ്ട്രക്ചറൽ എൻജിനിയറിങ്, സിവിൽ (വർക്ക്‌സ്) ബി.ടെക് സിവിൽ എൻജിനിയറിങ് ആണ് യോഗ്യത. 70 ശതമാനത്തിൽ കുറയാത്ത മാർക്ക് ഉണ്ടാകണം. പ്രതിമാസം 12,500 രൂപ സ്റ്റൈപന്റ് ലഭിക്കും. ഇന്റേൺഷിപ്പ് കാലാവധി ഒരു വർഷമാണ്. അപേക്ഷകർ കേരളത്തിലെ ഏതെങ്കിലും ഒരു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം.

Latest Videos

അപേക്ഷകൾ വെള്ളക്കടലാസിൽ തയ്യാറാക്കി പാസ്‌പോർട്ട് സൈസ് ഫോട്ടോയോടൊപ്പം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്റ്റർ നമ്പർ, മേൽവിലാസം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം നവംബർ 12നകം ചീഫ് എൻജിനിയർ, ഹാർബർ എൻജിനിയറിങ് വകുപ്പ്, കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം പിൻ-695009 എന്ന മേൽവിലാസത്തിൽ ലഭിക്കണം.

click me!