ലഹരി പദാർത്ഥങ്ങൾക്കെതിരായ ക്യാമ്പയിനിൽ അധ്യാപകർ മുന്നണി പോരാളികൾ ആകണം: മന്ത്രി വി ശിവൻകുട്ടി

By Web Team  |  First Published Sep 3, 2022, 9:21 PM IST

ജില്ലാതലത്തിൽ കളക്ടർ കൺവീനറായും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനായും ഡിഡി ജോയിൻ കൺവീനറായുമുള്ള ജില്ലാ സമിതികൾ പ്രവർത്തനങ്ങൾ നിരീക്ഷിക്കും.


തിരുവനന്തപുരം: ലഹരിപദാർത്ഥങ്ങൾക്കെതിരായ സംസ്ഥാന സർക്കാരിന്റെ ക്യാമ്പയിനിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യാപക സംഘടനകളുടെ യോഗം വിളിച്ചുകൂട്ടി. ലഹരി പദാർത്ഥങ്ങൾക്കെതിരായ ക്യാമ്പയിനിൽ അധ്യാപകർ മുന്നണി പോരാളികൾ ആകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ജനപ്രതിനിധികൾ,രക്ഷകർത്താക്കൾ, എക്സൈസ് - പോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സ്കൂൾ സംരക്ഷണ സമിതി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എല്ലാ സ്കൂളുകളിലും നിരീക്ഷിക്കണം.  ജില്ലാതലത്തിൽ കളക്ടർ കൺവീനറായും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനായും ഡിഡി ജോയിൻ കൺവീനറായുമുള്ള ജില്ലാ സമിതികൾ പ്രവർത്തനങ്ങൾ നിരീക്ഷിക്കും. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സ്കൂൾ തരത്തിലും ജില്ലാതലത്തിലും സംഘടിപ്പിക്കുന്നതിന് പി ടി എ അംഗങ്ങൾക്കും അധ്യാപകർക്കും ആവശ്യമായ പരിശീലനം നൽകും.സ്‌കൂളുകളിൽ മെഡിക്കൽ പരിശോധന നടത്തും. കലാമത്സരങ്ങൾ സംഘടിപ്പിക്കും.

Latest Videos

undefined

തുടർന്ന് ലഹരിക്കടിമപ്പെട്ട വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും അതിൽ നിന്ന് മുക്തരാക്കി ചെയ്ത പ്രവർത്തനങ്ങളെ സംബന്ധിച്ച് അവലോകനം നടത്തും. 2023 ഫെബ്രുവരി മാസത്തിൽ 2022 - 23 അക്കാദമിക വർഷത്തിൽ സ്കൂൾ, ഉപജില്ല, ജില്ലാതലങ്ങളിൽ നടത്തിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ നടത്തും. മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത യോഗത്തിൽ 42 അധ്യാപക സംഘടനകൾ യോഗത്തിൽ പങ്കെടുത്തു.

ഐ.ടി.ഐയില്‍ ഓഫ് ലൈനായി അപേക്ഷിക്കാം
കഴക്കൂട്ടം ഗവണ്‍മെന്റ് ഐടിഐയിലെ 2022 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇപ്പോള്‍ ഓഫ് ലൈനായി അപേക്ഷിക്കാം. സാധ്യതയുള്ള ഒഴിവുകളിലേക്ക് മാത്രമാണ് അപേക്ഷ ക്ഷണിച്ചത്. സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും കോപ്പിയുമായി ഐടിഐയില്‍ നേരിട്ട് വന്ന് അപേക്ഷ നല്‍കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 12 വൈകുന്നേരം 4 മണി.  വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0471- 2418317, 9446272289, 8129714891.

ആര്യനാട് ഐ.ടി.ഐയില്‍ സീറ്റൊഴിവ്
ആര്യനാട് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സെപ്തംബര്‍ 14 വരെ ഐ.ടി.ഐ ഓഫീസുകളില്‍ നേരിട്ട് അപേക്ഷകള്‍ നല്‍കാവുന്നതാണ്. അപേക്ഷ ഫീസ് 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04722-854466, 9072883000, 94467050509.

click me!