ഓണ്‍ലൈന്‍ സ്‌ക്രീനിങ് ടെസ്റ്റ്, ഇന്റര്‍വ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടര്‍ പ്രഫിഷ്യന്‍സി അടിസ്ഥാനമാക്കിയുള്ള ടെസ്റ്റ് തുടങ്ങി മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ്.
ദില്ലി: ആര്‍മി പബ്ലിക്ക് സ്‌കൂളുകളില്‍ അധ്യാപക തസ്തികകളില്‍ അവസരം. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍, പ്രൈമറി ടീച്ചര്‍ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 136 സ്‌കൂളുകളിലായിട്ടാണ് ഒഴിവ്. കേരളത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒഴിവുണ്ട്. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.. ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും കുറഞ്ഞത് 50 ശതമാനം മാര്‍ക്കുമുണ്ടായിരിക്കണം. പ്രൈമറി സ്‌കൂള്‍ ടീച്ചര്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദമാണ് യോഗ്യത.
ഓണ്‍ലൈന്‍ സ്‌ക്രീനിങ് ടെസ്റ്റ്, ഇന്റര്‍വ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടര്‍ പ്രഫിഷ്യന്‍സി അടിസ്ഥാനമാക്കിയുള്ള ടെസ്റ്റ് തുടങ്ങി മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 19, 20 തീയതികളിലാണ് പരീക്ഷ. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. ജനുവരി 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 385 രൂപയാണ് പ്രവേശന ഫീസ്. യോഗ്യത, പ്രായം തുടങ്ങിയ വിശദവിവരങ്ങള്‍ക്ക് https://www.awesindia.com/ സന്ദര്‍ശിക്കാം.