UPSC Success Story : ജോലി ചെയ്തുകൊണ്ട് തന്നെ യുപിഎസ്‍സി പഠനം; 4 തവണ പരാജയം, 5ാം തവണ റാങ്കോടെ ഐഎഎസ്

By Web Team  |  First Published Apr 14, 2022, 1:15 PM IST

ജോലി ഉപേക്ഷിക്കാതെ, ജോലിസമയത്തിൽ നിന്ന് ബാക്കി ലഭിക്കുന്ന സമയം കൃത്യമായി വിനിയോ​ഗിച്ച് വിജയം നേടിയ കഥയാണ് സുമിത്തിന്റേത്. 
 


ഝാർഖണ്ഡ്: ആവർത്തിച്ചെത്തിയ പരാജയങ്ങളിൽ നിരാശനാകാൻ (IAS officer Sumit Kumar Rai) സുമിത് കുമാർ റായ് എന്ന യുവാവ് തയ്യാറായിരുന്നില്ല. വിജയം എത്തിപ്പിടിക്കുന്നിടം വരെ പരിശ്രമിച്ചു കൊണ്ടേയിരുന്നു. ഒന്നും രണ്ടുമല്ല,(UPSC) മൂന്ന് യുപിഎസ്‍സി ശ്രമങ്ങളിലും പരാജയമാണ് സുമിതിന് നേരിടേണ്ടി വന്നത്. ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യുപിഎസ്‍സി പഠനത്തിന് തയ്യാറെടുക്കുന്ന നിരവധി വ്യക്തികളെക്കുറിച്ചും അവരുടെ വിജയങ്ങളെക്കുറിച്ചും നമുക്കറിയാം. എന്നാൽ ജോലി ഉപേക്ഷിക്കാതെ, ജോലിസമയത്തിൽ നിന്ന് ബാക്കി ലഭിക്കുന്ന സമയം കൃത്യമായി വിനിയോ​ഗിച്ച് വിജയം നേടിയ കഥയാണ് സുമിത്തിന്റേത്. 

ഝാർഖണ്ഡിലെ ധൻബാദ് സ്വദേശിയായ സുമിത്തിന്റെ കഥ പ്രചോദനം നിറഞ്ഞതാണ്. യുപിഎസ്‍സി പഠനത്തിനും തയ്യാറെടുപ്പിനും മുഴുവൻ സമയ അധ്വാനം അത്യാവശ്യമാണ്. എന്നാൽ ജോലി ഉപേക്ഷിക്കാതെ തന്നെ സുമിത് യുപിഎസ്‍സി തയ്യാറെടുപ്പ് തുടർന്നു. ജോലി ഉപേക്ഷിക്കാനുള്ള സാഹചര്യമായിരുന്നില്ല ഇദ്ദേഹത്തിനുണ്ടായിരുന്നത്. തിരക്കേറിയ ജോലി ഷെഡ്യൂളിൽ യു‌പി‌എസ്‌സി തയ്യാറെടുപ്പിനായി, സുമിത് രാവിലെ 4 മണിക്ക് ഉണരും. 8:30 മുതൽ വൈകുന്നേരം 6 വരെ ജോലിക്ക് പോകുന്നതിന് മുമ്പ് 2 മുതൽ 3 മണിക്കൂർ വരെ പഠനം നടത്തുകയും ചെയ്യും. ഓഫീസിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷം ഒരു നിശ്ചിത സമയം യുപിഎസ്‍സി ബുക്കുകൾക്കായി മാറ്റിവെച്ചു. ഒരു ദിവസം ഇത്രയും സമയം മാത്രമാണ് പഠനത്തിനായി ലഭിച്ചിരുന്നത്. 

Latest Videos

undefined

ജോലിയിലെ സമ്മർദ്ദം പഠന സമയത്ത് സുമിതിനെ ബാധിച്ചിരുന്നു. എങ്കിലും യുപിഎസ്‍സി എന്ന സ്വപ്നത്തിൽ നിന്ന് പിന്തിരിയാൻ അദ്ദേഹം തയ്യാറായില്ല. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും കൂടുതൽ സമയം പഠനത്തിന് വേണ്ടി മാത്രം മാറ്റിവെച്ചു. എന്നാൽ തുടർച്ചയായ 4 ശ്രമങ്ങളിലും യുപിഎസ്‍സി നേടാൻ സുമിതിന് കഴിഞ്ഞില്ല.  എന്നാൽ പിന്മാറാൻ സുമിത് തയ്യാറായില്ല.  അഞ്ചാമത്തെ ശ്രമത്തിനായി എൻറോൾ ചെയ്തു, ഇത്തവണ, സുമിതിന്റെ സ്ഥിരോത്സാഹവും കഠിനാധ്വാനവും ഫലം കണ്ടു. 2018-ലെ UPSC പരീക്ഷയിൽ, അഞ്ചാമത്തെയും അവസാനത്തെയും ശ്രമത്തിൽ, സുമിത് കുമാർ റായി 54-ാം റാങ്കോടെ അഖിലേന്ത്യാ തലത്തിൽ സിവിൽ സർവ്വീസ് സ്വന്തമാക്കി. അങ്ങനെ ഐഎഎസ് എന്ന സ്വപ്നം സുമിത് സാക്ഷാത്കരിച്ചു. 

തങ്ങളുടെ പശ്ചാത്തലമോ സാഹചര്യമോ ശ്രദ്ധിക്കാതെ കഠിനാധ്വാനം ചെയ്യാനാണ് യുപിഎസ്‌സി ഉദ്യോഗാർത്ഥികളോട് സുമിതിന്റെ ഉപദേശം. കഠിനമായ മത്സരപരീക്ഷയിൽ വിജയിക്കാൻ വേണ്ടത് കഠിനാധ്വാനവും അർപ്പണബോധവുമാണ്. ഉദ്യോഗാർത്ഥികൾ ആദ്യം തങ്ങളുടെ അടിത്തറ ഉറപ്പുള്ളതാണെന്ന് ഉറപ്പുവരുത്തണമെന്നും പഠന സാമഗ്രികളെക്കുറിച്ച് ധാരണയുള്ളവരാകണമെന്നും അദ്ദേഹം പറയുന്നു. അവസാനമായി, പുനരവലോകനവും പുനഃപരിശോധനയുമാണ് വിജയത്തിന്റെ താക്കോൽ എന്നും സുമിത് കുമാർ കൂട്ടിച്ചേർത്തു.

click me!