എന്‍ജിനീയറിംഗ്/ സയന്‍സ് ബിരുദാനന്തര ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) (NISH) പാര്‍ട്ട് ടൈം കണ്‍സള്‍ട്ടന്‍റ് സ്റ്റുഡിയോ എന്‍ജിനീയര്‍ (Studio Engineer) ഒഴിവിലേക്ക് വിരമിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എന്‍ജിനീയറിംഗ്/ സയന്‍സ് ബിരുദാനന്തര ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫൈനല്‍ കട്ട് പ്രോ, നെറ്റ് വര്‍ക്ക്-സെര്‍വര്‍ അഡ്മിനിസ്ട്രേഷന്‍ എന്നിവയിലെ പ്രവൃത്തിപരിചയം അഭികാമ്യം. ഭിന്നശേഷി മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി മാര്‍ച്ച് 28, 2022. വിശദവിവരങ്ങള്‍ക്ക് http://nish.ac.in/others/career സന്ദര്‍ശിക്കുക.
മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം
ആലപ്പുഴ: ഗവണ്‍മെന്‍റ് ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത: റേഡിയോ ഡയഗ്നോസിസില്‍ എം.ഡി/ഡി.എന്‍.ബി ബിരുദം. ഏതെങ്കിലും മെഡിക്കല്‍ കോളജില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം. പ്രായം 25നും 40നും മധ്യേ. യോഗ്യരായവര്‍ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകൾ സഹിതം മാര്‍ച്ച് 25ന് രാവിലെ 10ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്‍റെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0477 2282367, 2282368, 2282369.
എസ്.ടി. പ്രൊമോട്ടർ പരീക്ഷ 27ന്
പട്ടികവർഗ വികസന വകുപ്പിൽ എസ്.ടി പ്രൊമോട്ടർ ഒഴിവുകളിൽ മാർച്ച് 27ന് രാവിലെ 11.30ന് എഴുത്ത് പരീക്ഷ നടത്തും. ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികളുടെ ലിസ്റ്റും ഹാൾടിക്കറ്റും www.stdd.kerala.gov.in, www.cmdkerala.net എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. തപാൽ മുഖേന ഹാൾ ടിക്കറ്റ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാർഥികൾ ഹാൾ ടിക്കറ്റ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കുകയോ ബന്ധപ്പെട്ട പ്രോജക്ട് ഓഫീസ്/ ട്രൈബർ ഡവലപ്പ്‌മെന്റ് ഓഫീസ്/ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നിന്നും ശേഖരിക്കുകയോ ചെയ്യണമെന്ന് ഡയറക്ടർ അറിയിച്ചു.