സംസ്ഥാനത്തെ നിലവിലെ കൊവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി നിർദേശം നൽകിയത്.
ഹരിയാന: കൊവിഡിനെതിരെ വാക്സിനേഷൻ (Covid Vaccination) എടുക്കാത്ത, 15-18 വയസ് പ്രായമുള്ള കുട്ടികളെ സ്‌കൂളുകൾ വീണ്ടും (Schools) തുറക്കുമ്പോൾ പ്രവേശിപ്പിക്കില്ലെന്ന് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊറോണ വൈറസ് കേസുകളുടെ വൻ കുതിച്ചുചാട്ടം കണക്കിലെടുത്ത് സംസ്ഥാനത്തെ സ്‌കൂളുകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന.
സംസ്ഥാനത്തെ നിലവിലെ കൊവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി നിർദേശം നൽകിയത്. 15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ എല്ലാ രക്ഷിതാക്കളോടും, സ്‌കൂളുകൾ തുറക്കുമ്പോൾ വാക്‌സിനേഷൻ എടുക്കാത്തവരെ സ്‌കൂളിൽ പ്രവേശിപ്പിക്കില്ല എന്നതിനാൽ എത്രയും വേഗം വാക്‌സിനേഷൻ എടുക്കണമെന്ന് യോഗത്തിൽ ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചു.," ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
undefined
ഹരിയാനയിലെ 15-18 വയസ്സിനിടയിൽ പ്രായമുള്ള 15 ലക്ഷത്തിലധികം കുട്ടികൾക്ക് വാക്‌സിനേഷൻ ജനുവരി 3 ന് ആരംഭിച്ചു. സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ കുതിച്ചുചാട്ടം ഉണ്ടായ സാഹചര്യത്തിൽ, രണ്ട് നോഡൽ ഓഫീസർമാരെ നിയമിക്കുമെന്ന് വിജ് പറഞ്ഞു. ജില്ലയിൽ ഒരു ഉദ്യോഗസ്ഥൻ സർക്കാർ ആശുപത്രികളിലെയും മറ്റേയാൾ സ്വകാര്യ ആശുപത്രികളിലെയും ക്രമീകരണങ്ങൾ നിരീക്ഷിക്കും. ഈ നോഡൽ ഓഫീസർമാർ ആശുപത്രികളിൽ ലഭ്യമായ ക്രമീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സംസ്ഥാന സർക്കാരിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു.