ജനറല്‍ വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠന പരിശീലനത്തിന് ധനസഹായം; 'വിദ്യാസമുന്നതി'യിലേക്ക് അപേക്ഷിക്കാം

By Sangeetha KS  |  First Published Dec 11, 2024, 8:01 AM IST

മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് വിദ്യാസമുന്നതി പദ്ധതിക്ക് അപേക്ഷിക്കാനാകുക. മെഡിക്കൽ, എൻജിനീയറിങ്, നിയമ (LAW) പഠനം തുടങ്ങിയവയ്ക്കും മറ്റു ചില കോഴ്സുകള്‍ക്കും പരിശീലനത്തിന് ധനസഹായം ലഭിക്കും. 


തിരുവനന്തപുരം : കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളിൽപ്പെടുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ കുടുംബങ്ങളിലെ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കുമായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കുന്ന വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 

മെഡിക്കൽ, എൻജിനീയറിങ്, നിയമ (LAW) പഠനം, കേന്ദ്ര സർവകലാശാല (CUET) പ്രവേശനം (ബിരുദ & ബിരുദാനന്തര ബിരുദം) എന്നിവയ്ക്കുള്ള പ്രവേശന പരീക്ഷകൾ, സിവിൽ സർവീസസ്, ബാങ്ക് / എസ്.എസ്.സി / പി.എസ്.സി / യു.പി.എസ്.സി / മറ്റിതര മത്സര പരീക്ഷകൾ / വിവിധ യോഗ്യത നിർണയ പരീക്ഷകൾ (NET / SET / KTET / CTET etc) തുടങ്ങിയവയുടെ പരിശീലനത്തിന് ധനസഹായം ലഭിക്കും. അപേക്ഷകൾ ഡിസംബർ 12 മുതൽ 31 വരെ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.kswcfc.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. 

click me!