എഴുത്ത് പരീക്ഷയില്ല, 2 ലക്ഷം രൂപ പ്രതിമാസ ശമ്പളം ; ദേശീയപാതാ അതോറിറ്റിയില്‍ മാനേജര്‍ പോസ്റ്റില്‍ ഒഴിവുകള്‍

By Sangeetha KS  |  First Published Dec 8, 2024, 9:32 PM IST

പ്രതിമാസം 67,700 രൂപ മുതൽ 2,08,700 രൂപ വരെ ശമ്പളം ലഭിക്കും. നിലവില്‍ 17 ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. 


നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI)മാനേജർ തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിയ്ക്കുന്നു. ഗ്രൂപ്പ്- എ ലെവല്‍ സ്ഥാനത്തേക്കുള്ള തസ്തികയാണിത്. പ്രതിമാസം 67,700 രൂപ മുതൽ 2,08,700 രൂപ വരെ ശമ്പളം ലഭിക്കും. നിലവില്‍ 17 ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. 

2024 ഡിസംബർ 6 മുതൽ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.  nhai.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ലഭിക്കും. അപേക്ഷാ ഫോം പ്രിൻ്റ് ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 6 ആണ്. ഈ സമയപരിധിക്ക് ശേഷം അപേക്ഷകൾ സ്വീകരിക്കുകയോ പ്രോസസ്സ് ചെയ്യുകയോ ചെയ്യുന്നതല്ലെന്ന് നിര്‍ദേശമായി നല്‍കിയിരിക്കുന്നു. 

Latest Videos

വിദ്യാഭ്യാസ യോഗ്യത: 
ഒരു റെഗുലർ കോഴ്‌സിലൂടെ അംഗീകൃത സർവകലാശാലയിൽ നിന്ന് കൊമേഴ്‌സ്, ചാർട്ടേഡ് അക്കൗണ്ടൻ്റ് (സിഎ), സർട്ടിഫൈഡ് മാനേജ്‌മെൻ്റ് അക്കൗണ്ടൻ്റ് (സിഎംഎ), അല്ലെങ്കിൽ എംബിഎ (ഫിനാൻസ്) എന്നിവയിൽ ബിരുദം.

പ്രവൃത്തി പരിചയം : 
ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് നാല് വർഷത്തെ പ്രൊഫഷണൽ പരിചയം.

undefined

പ്രായപരിധി : 
അപേക്ഷകരുടെ പരമാവധി പ്രായപരിധി 56 വയസ്സാണ്.

ശമ്പളം:
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പേ മട്രിക്‌സിൻ്റെ ലെവൽ 11-ന് കീഴിൽ പ്രതിമാസം 67,700 രൂപ മുതൽ 2,08,700 രൂപ വരെ ശമ്പളം ലഭിക്കും.

റിക്രൂട്ട്‌മെൻ്റ് : 
റിക്രൂട്ട്‌മെൻ്റ് പ്രക്രിയയിൽ  എഴുത്തുപരീക്ഷ ഉൾപ്പെടുന്നില്ല. നേരിട്ട് നടത്തുന്ന അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷകർ പൊതുമേഖലാ സ്ഥാപനം (പിഎസ്‌യു), പൊതുമേഖലാ ബാങ്ക് അല്ലെങ്കിൽ തത്തുല്യ വകുപ്പിൽ ജോലിചെയ്തിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് NHAIയുടെ ഔദ്യോഗിക  വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്; അപേക്ഷിക്കേണ്ടതെങ്ങനെ? വെബ്സൈറ്റും മറ്റ് വിശദാംശങ്ങളും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

click me!