BARC Recruitment : ബാർക്കിൽ സ്റ്റൈപെൻ‌ഡറി ട്രെയിനീ വിഭാ​ഗത്തിൽ 266 ഒഴിവുകൾ; അവസാന തീയതി ഏപ്രിൽ 30

By Web Team  |  First Published Apr 5, 2022, 2:20 PM IST

2022 ഏപ്രിൽ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.


ദില്ലി: ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ (BARC) (Bhabha Atomic Research Centre)  266 സ്റ്റൈപ്പൻഡറി ട്രെയിനി (വിഭാഗം- I & II) ലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 2022 ഏപ്രിൽ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ barc.gov.in വഴി അപേക്ഷിക്കാം.

BARC റിക്രൂട്ട്‌മെന്റ് 2022 വിശദാംശങ്ങൾ
തസ്തിക: സ്റ്റൈപ്പൻഡറി ട്രെയിനി വിഭാഗം-I (ഗ്രൂപ്പ് ബി)
ഒഴിവുകളുടെ എണ്ണം: 71
പേ സ്കെയിൽ: 16000/- (പ്രതിമാസം)

Latest Videos

undefined

തസ്തിക: സ്റ്റൈപ്പൻഡറി ട്രെയിനി വിഭാഗം-II (ഗ്രൂപ്പ് സി)
ഒഴിവുകളുടെ എണ്ണം: 189
പേ സ്കെയിൽ: 10500/- (പ്രതിമാസം)

ഒഴിവുകളെക്കുറിച്ച് വിശദ വിവരങ്ങളിങ്ങനെ

സ്റ്റൈപ്പൻഡറി ട്രെയിനി വിഭാഗം-I (ഗ്രൂപ്പ് ബി)
കെമിക്കൽ: 08
രസതന്ത്രം: 02
സിവിൽ: 05
ഇലക്ട്രിക്കൽ: 13
ഇലക്ട്രോണിക്സ്: 04
ഇൻസ്ട്രുമെന്റേഷന്‍ - 7
മെക്കാനിക്കൽ: 32

സ്റ്റൈപ്പൻഡറി ട്രെയിനി വിഭാഗം-II (ഗ്രൂപ്പ് സി)
പ്ലാന്റ് ഓപ്പറേറ്റർ: 28
A/C മെക്കാനിക്ക്: 15
ഫിറ്റർ: 66
വെൽഡർ: 05
ഇലക്ട്രീഷ്യൻ: 25
ഇലക്ട്രോണിക് മെക്കാനിക്ക്: 18
മെഷിനിസ്റ്റ്: 11
ടർണർ: 04
ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ): 02
ഇൻസ്ട്രുമെന്റ് മെക്കാനിക്ക്: 13
വെൽഡർ: 03
ലബോറട്ടറി അസിസ്റ്റന്റ്: 04

BARC റിക്രൂട്ട്‌മെന്റ് 2022 യോഗ്യതാ മാനദണ്ഡം

സ്റ്റൈപ്പൻഡറി ട്രെയിനി വിഭാഗം-1: ഉദ്യോഗാർത്ഥിക്ക് എഞ്ചിനീയറിംഗ് വിഷയത്തിൽ ഡിപ്ലോമ ഉണ്ടായിരിക്കണം.
സ്റ്റൈപ്പൻഡറി ട്രെയിനി വിഭാഗം-II: ഉദ്യോഗാർത്ഥി മൊത്തത്തിൽ കുറഞ്ഞത് 60% മാർക്കോടെ എസ്എസ്‌സി (സയൻസ്, മാത്‌സ് എന്നിവയ്‌ക്കൊപ്പം), ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം.
പ്ലാന്റ് ഓപ്പറേറ്റർ: ഉദ്യോഗാർത്ഥി കുറഞ്ഞത് 60% മാർക്കോടെ സയൻസ് സ്ട്രീമിൽ (ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങൾക്കൊപ്പം) എച്ച്എസ്‍സി ചെയ്തിരിക്കണം.
ലബോറട്ടറി അസിസ്റ്റന്റ്: ഉദ്യോഗാർത്ഥി കുറഞ്ഞത് 60% മാർക്കോടെ സയൻസ് സ്ട്രീമിൽ (ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങൾക്കൊപ്പം) എച്ച്എസ്സി പൂർത്തിയാക്കിയിരിക്കണം.

പരീക്ഷാ ഫീസ് ഓൺലൈനായിട്ടാണ് അടക്കേണ്ടത്. കാറ്റഗറി-1-ലെ തസ്തികകൾക്ക്: 150/-, കാറ്റഗറി-II, നേരിട്ടുള്ള റിക്രൂട്ട്മെന്റ് എന്നീ തസ്തികകൾക്ക്: 100/- ആണ് അപേക്ഷ ഫീസ്.  എസ്‌സി/എസ്ടി/വനിത/പിഡബ്ല്യുഡി ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് barc.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഏപ്രിൽ 1 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു. 
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 30 ആണ്. എഴുത്തുപരീക്ഷ/ട്രേഡ് ടെസ്റ്റ്/അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 
 

click me!