ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
തിരുവനന്തപുരം: 2021ലെ സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്‌കാരങ്ങൾ (VanithRathna Awards) ആരോഗ്യ വനിത ശിശുവികസന വകുപ്പ് (Veena George) മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവനത്തിനുള്ള വനിതാ രത്ന പുരസ്‌കാരം തിരുവനന്തപുരം പരുത്തിപ്പാറ ശ്രീനഗർ ശാന്താ ജോസ്, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതയ്ക്കുള്ള പുരസ്‌കാരം ഡോ. വൈക്കം വിജയലക്ഷ്മി, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം പ്രജ്വല ഡോ. സുനിതാ കൃഷ്ണൻ, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത കണ്ണൂർ തളിപ്പറമ്പ് തൃച്ചമ്പലം ഡോ. യു.പി.വി. സുധ എന്നിവർക്കാണ്.
മാർച്ച് 8 വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
undefined
ജെ.ഡി.സി പരീക്ഷ ഏപ്രിൽ 18 മുതൽ
സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ ഡി സി കോഴ്‌സിന്റെ ഫൈനൽ പരീക്ഷ ഏപ്രിൽ 18ന് ആരംഭിക്കും. ഏപ്രിൽ 18 മുതൽ മേയ് 4 വരെ എട്ട് ദിവസമാണ് പരീക്ഷ. പരീക്ഷാഫീസ് ഈ മാസം 16 മുതൽ 23 വരെ പിഴയില്ലാതെയും 24 മുതൽ 26 വരെ 50 രൂപ പിഴയോടെയും സ്വീകരിക്കും. വിദ്യാർത്ഥികൾ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട സഹകരണ പരിശീലന കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.
വാക്-ഇൻ-ഇന്റർവ്യൂ
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2023 ഫെബ്രുവരി മൂന്നുവരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ 'ഡെമോഗ്രാഫിക് സർവെ ആൻഡ് റസ്റ്റോറേഷൻ ഓഫ് റ്റു എൻഡിഞ്ചെർഡ് വേരിയന്റ്‌സ് ഓഫ് ദാരുഹരിദ്രാ, ബെർബെറീസ് ടിന്റ്‌റോറിയ ലെസ്ഷ് ആൻഡ് കോസ്സിനിയം ഫെൻസ്ട്രറ്റം കോളേബർ ഇൻ വെസ്റ്റേൺ ഗാട്ട്‌സി'ൽ ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ മാർച്ച് 17ന് രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചി ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.