KSUM : പട്ടികജാതി സംരംഭകര്‍ക്ക് 'സ്റ്റാര്‍ട്ടപ്പ് ഡ്രീംസു'മായി കെഎസ് യുഎം

By Web Team  |  First Published Apr 5, 2022, 12:39 PM IST

മാര്‍ക്കറ്റിംഗ് പിന്തുണ ലഭ്യമാക്കുന്നതിനു പുറമേ നിക്ഷേപകരുമായി ബന്ധപ്പെടുന്നതിനും ഡെമോ ഡേയില്‍ പങ്കെടുക്കുന്നതിനും സംരംഭകര്‍ക്ക് അവസരം ലഭിക്കും.


തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ( കെഎസ് യുഎം ) (kerala stary up mission സംസ്ഥാന പട്ടികജാതി വികസന   വകുപ്പിന്‍റെ സഹകരണത്തോടെ പട്ടികജാതി വിഭാഗത്തിലെ സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന ഇന്‍കുബേഷന്‍ പരിപാടിയിലേക്ക് അപേക്ഷിക്കാം. സംരംഭകരെ പിന്തുണച്ച് ബിസിനസ് മെച്ചപ്പെടുത്തുകയാണ് 'സ്റ്റാര്‍ട്ടപ്പ് ഡ്രീംസ് ഇന്‍കുബേഷന്‍' പരിപാടിയുടെ ലക്ഷ്യം. മാര്‍ക്കറ്റിംഗ് പിന്തുണ ലഭ്യമാക്കുന്നതിനു പുറമേ നിക്ഷേപകരുമായി ബന്ധപ്പെടുന്നതിനും ഡെമോ ഡേയില്‍ പങ്കെടുക്കുന്നതിനും സംരംഭകര്‍ക്ക് അവസരം ലഭിക്കും. റിവോള്‍വിംഗ് ഫണ്ടും (സീഡ് ഫണ്ട്) ലഭ്യമാക്കും. കെഎസ് യുഎമ്മിന്‍റെ  യുണീക്ക് ഐഡിയുള്ള പട്ടികജാതി വിഭാഗത്തില്‍പെട്ട സംരംഭകര്‍ക്ക് അപേക്ഷിക്കാം.  അവസാന തിയതി ഏപ്രില്‍ 20. രജിസ്റ്റര്‍ ചെയ്യുവാന്‍  http://bit.ly/Startupdreams  ലിങ്ക് സന്ദര്‍ശിക്കുക.

കെൽട്രോൺ കോഴ്സുകൾ
കോട്ടയം:കെൽട്രോൺ  വഴുതക്കാട്  നോളജ് സെന്ററിൽ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, വെബ് ഡിസൈൻ ആന്റ് ഡവലപ്മെന്റ്സ്, ജാവ, ഐ ഒ ടി, പൈത്തൺ, മെഷീൻ ലേർണിംഗ് എന്നിവയാണ് കോഴ്സുകൾ. പ്ലസ്ടു, ഡിപ്ലോമ, ബി.ടെക്  യോഗ്യതയുള്ളവർ ഏപ്രിൽ 20 നകം അപേക്ഷിക്കണം . പ്രായപരിധി ഇല്ല. ksg.keltron.in എന്ന വെബ്സൈറ്റിൽ അപേക്ഷ ഫോറം  ലഭ്യമാണ്.  
 

Latest Videos

click me!