ഇനിയൽപം മയങ്ങാം, ജീവനക്കാർക്ക് ഔദ്യോ​ഗിക ഉറക്ക സമയം പ്രഖ്യാപിച്ച് സ്റ്റാർട്ട് അപ്പ് കമ്പനി

By Web Team  |  First Published May 9, 2022, 2:25 PM IST

എല്ലാ ദിവസവും അരമണിക്കൂറോളം ഉച്ചയുറക്കം ആസ്വദിക്കാൻ  ഇവിടുത്തെ ജീവനക്കാർക്ക് അനുവാദമുണ്ട്.  ഈ അരമണിക്കൂറിനെ റൈറ്റ് റ്റു നാപ് എന്നും അവർ വിളിക്കുന്നു. 



ദില്ലി: ഉച്ചയുറക്കം നല്ലതാണോ? വീട്ടിലായിരിക്കുമ്പോൾ ഉച്ചകഴിഞ്ഞ് കുറച്ചു സമയം ഉറങ്ങുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ ഓഫീസിൽ, ജോലിസമയത്ത് ഉറങ്ങുന്നത് അത്ര നല്ല കാര്യമല്ല. മാത്രമല്ല ചിലപ്പോൾ പ്രശ്നമാകാനും സാധ്യതയുണ്ട്. എന്നാൽ ജീവനക്കാർക്ക് ഔദ്യോ​ഗികമായി ഉറക്ക സമയം പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു ഇന്ത്യൻ സ്റ്റാർട്ട് അപ്പ് കമ്പനി. ഒരുപക്ഷേ ഇന്ത്യയിൽ തന്നെ ഇതാദ്യത്തെ സംഭവമായിരിക്കും. ബംഗളൂരുവിലെ സ്റ്റാർട്ടപ്പായ വേക്ക്ഫിറ്റ് സൊല്യൂഷൻ ആണ് ജീവനക്കാരുടെ ക്ഷേമം കണക്കിലെടുത്ത് ‌ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. എല്ലാ ദിവസവും അരമണിക്കൂറോളം ഉച്ചയുറക്കം ആസ്വദിക്കാൻ  ഇവിടുത്തെ ജീവനക്കാർക്ക് അനുവാദമുണ്ട്.  ഈ അരമണിക്കൂറിനെ റൈറ്റ് റ്റു നാപ് എന്നും അവർ വിളിക്കുന്നു. 

Official Announcement 📢 pic.twitter.com/9rOiyL3B3S

— Wakefit Solutions (@WakefitCo)

കമ്പനിയുടെ നയങ്ങളുമായി പൂർണ്ണമായും യോജിക്കുന്ന വിധത്തിലാണ് ഈ നീക്കമെന്നും അധികൃതർ പറയുന്നു. ജീവനക്കാർക്ക് അയച്ച  ഇമെയിലിൽ, സ്റ്റാഫ് അംഗങ്ങൾക്ക് ഉച്ചയ്ക്ക് 2 മുതൽ 2.30 വരെ ഉറങ്ങാൻ അനുവാദമുണ്ടെന്ന് വേക്ക്ഫിറ്റ് സഹസ്ഥാപകൻ ചൈതന്യ രാമലിംഗഗൗഡ അറിയിച്ചു. “ആറ് വർഷത്തിലേറെയായി ഉറക്കവുമായി ബന്ധപ്പെട്ട ബിസിനസ്സിലാണുള്ളത്, എന്നിട്ടും വിശ്രമത്തിന്റെ നിർണായക വശമായ ഉച്ചയുറക്കത്തോട് നീതി പുലർത്തുന്നതിൽ ‍ഞങ്ങള് പരാജയപ്പെട്ടു.  ഉറക്കത്തെ എല്ലായ്പ്പോഴും ഗൗരവത്തോടെയാണ് കാണുന്നത്. ഇനി മുതൽ മറ്റൊരു തലത്തിലേക്കാണ് കാര്യങ്ങൾ എത്തിച്ചേരുന്നത്, ”രാമലിംഗഗൗഡ  കുറിച്ചു. 

Latest Videos

ജോലിസ്ഥലത്ത് ഉച്ചയുറക്കം സാധാരണ നിലയിലാക്കാനും ഞങ്ങളുടെ എല്ലാ ജീവനക്കാർക്കും ഉച്ചയ്ക്ക് 2 മുതൽ 2:30 വരെ ഔദ്യോഗിക ഉറക്ക സമയമായി പ്രഖ്യാപിക്കാനും ഞങ്ങൾ തീരുമാനിച്ചു. ഇനി മുതൽ, ഉച്ചയ്ക്ക് 2 മുതൽ 2:30 വരെ അവർക്ക് ഉറങ്ങാൻ അവകാശമുണ്ട്. ഔദ്യോഗിക ഉറക്കസമയം എന്ന നിലയിൽ ഈ സമയത്ത് നിങ്ങളുടെ കലണ്ടർ ബ്ലോക്ക് ചെയ്യപ്പെടും. സുഖപ്രദമായ നാപ് പോഡുകൾ സൃഷ്ടിക്കുന്നതിലും ഞങ്ങൾ പ്രവർത്തിക്കുന്നു," ഗാഢനിദ്രയ്ക്ക് മുമ്പ് (സ്ലോ-വേവ് സ്ലീപ്പ്) സംഭവിക്കുന്ന ഒരു ചെറിയ ഉറക്കമാണ് പവർ നാപ്പ്. ഇത് ഒരു വ്യക്തിയെ വളരെ പെട്ടെന്ന് റിഫ്രഷ് ആക്കി മാറ്റും.  ജീവനക്കാർക്ക് ലഭിച്ച ഇമെയിലിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെ ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നുണ്ട്. സ്റ്റാർട്ട് അപ്പിന്റെ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ടാണ് മിക്കവരും രം​ഗത്തെത്തിയിരിക്കുന്നത്. 
 
 

click me!