Staff Selection Commission : സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ 337 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂൺ 13

By Web Team  |  First Published May 19, 2022, 4:17 PM IST

ജൂണ്‍ 13  ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി


ദില്ലി: സ്റ്റാഫ് സെലക്ഷൻ കമ്മിഷന്‍ (എസ്.എസ്.സി) (Staff Selection Commission) 337 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി 2065 ഒഴിവുകളുണ്ട്. പരീക്ഷാ വിജ്ഞാപനവും മറ്റു വിശദ വിവരങ്ങളും http://ssc.nic.in, http://ssckkr.kar.nic.in എന്നീ  വെബ്സൈറ്റുകളിൽ ലഭിക്കും. ജൂൺ 13 വരെ അപേക്ഷിക്കാം.

ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ
പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ബോട്ടണിയിലോ ബയോടെക്‌നോളജിയിലോ ഒന്നാം ക്ലാസ് ബിരുദവും പ്ലാന്റ് ടിഷ്യൂ കൾച്ചറിൽ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ഫെല്ലോഷിപ്പ് പ്രതിമാസം 19,000 രൂപ. പ്രായം 2022 ജനുവരി ഒന്നിന് 36 വയസു കവിയാൻ പാടില്ല. പട്ടികജാതി, പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള വയസിളവ് ലഭിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മെയ് 30നു രാവിലെ 10നു കൂടിക്കാഴ്ചക്കായി ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.jntbgri.res.in.

Latest Videos

ഗസ്റ്റ് ലക്ചറർ ഒഴിവ്
കാഞ്ഞിരംകുളം ഗവൺമെന്റ് കോളജിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. 2023 മാർച്ച് 31 വരെയാണു നിയമനം. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികളിൽ താത്പര്യമുള്ളവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളുമായി മേയ് 30നു രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം.

click me!